കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നേര്‍ച്ച കാണിക്കാമെന്ന് പറഞ്ഞ് ലോഡ്ജില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച ഇമാം അറസ്റ്റില്‍.

കോഴിക്കോട് വെള്ളയില്‍ പള്ളിയിലെ ഇമാമും മദ്രസാ അധ്യാപകനുമായ മലപ്പുറം നിലമ്പൂര്‍ സ്വദേശി അബ്ദുള്‍ ബഷീറാ(50)ണ് കുന്ദമംഗലം പൊലീസിന്റെ പിടിയിലായത്. പ്രതിക്കെതിരെ പോക്സോ നിയമം ചുമത്തിയിട്ടുണ്ട്.

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെയാണ് അബ്ദുള്‍ ബഷീര്‍ പീഡിപ്പിച്ചത്. മഖാമിന് സമീപമുള്ള ലോഡ്ജില്‍ കൊണ്ടുപോയാണ് പീഡിപ്പിച്ചത്.

പെണ്‍കുട്ടി മുഖം മറച്ചെത്തിയതില്‍ സംശയം തോന്നിയ നാട്ടുകാര്‍ പൊലീസില്‍ അറിയിക്കുയായിരുന്നു. പൊലീസെത്തിയാണ് പെണ്‍കുട്ടിയെ ലോഡ്ജില്‍നിന്നും രക്ഷിച്ചത്.

നേരത്തേയും പെണ്‍കുട്ടിയേയും കൂട്ടി ഇയാള്‍ ലോഡ്ജില്‍ വന്നിട്ടുള്ളതായി പറയുന്നു.