തമിഴിലും മലയാളത്തിലും ഒരേപോലെ ആരാധകരുള്ള നടനാണ് ജയം രവി. ഇപ്പോള്‍ അച്ഛന്റെ അതേ പാതയിലേക്ക് എത്തുകയാണ് മകന്‍ ആരവും.

ടിക്ക് ടിക്ക് ടിക്ക് എന്ന സിനിമയിലൂടെ ആണ് ആരവ് അരങ്ങേറിയത്. ഇപ്പോള്‍ ആ ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ് നേടിയിരിക്കുകയാണ് ആരവ്.

അവാര്‍ഡ് ആരവിന് നല്‍കിയത് പിതാവായ ജയം രവി തന്നെയാണ് എന്നതാണ് മറ്റൊരു സവിശേഷത. തനിക്ക് തമിഴകം തന്ന സ്വീകാര്യത തന്നെയാണ് തന്റെ മകനും ലഭിച്ചതെന്ന് പറയുകയാണ് ജയം രവി.
കനൊപ്പം അഭിനയിക്കുമ്പോഴുള്ള അച്ഛന്റെ മാനസികാവസ്ഥ ആവേശത്തോടെയാണ് താരം പങ്കുവച്ചത്. തുടര്‍ന്ന് ഇരുവരു ചിത്രത്തിലെ ഗാനം ആലപിക്കുകയും നൃത്തം ചെയ്യുകയും ചെയ്തു.