മണ്ഡലം മറന്നാലും മണ്ഡലകാലം മറക്കരുതെന്ന് പ്രചരിപ്പിച്ച സംഘികളെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ – Kairalinewsonline.com
DontMiss

മണ്ഡലം മറന്നാലും മണ്ഡലകാലം മറക്കരുതെന്ന് പ്രചരിപ്പിച്ച സംഘികളെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ

#trolls

ശബരിമല വിഷയം ഉയര്‍ത്തി വോട്ട്പിടിക്കാനിറങ്ങിത്തിരിച്ച സംഘികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം ഇടിത്തീയായി.

മതവര്‍ഗ്ഗീയ വിഷയങ്ങള്‍ ഉയര്‍ത്തി പ്രചാരണം നടത്തരുതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടിരിക്കുന്നത്.

ശബരിമല വിഷയം ഇതിന്റെ പരിധിയില്‍ വരും. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുന്‍പ് തന്നെ സംഘികള്‍ ശബരിമല വിഷയം പ്രചാരണത്തിന് ഉപയോഗിച്ചു തുടങ്ങിയിരുന്നു.

മണ്ഡലം മറന്നാലും മണ്ഡലകാലം മറക്കരുതെന്നാണ് അവര്‍ പ്രചരിപ്പിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് വന്നതോടെ വിഷയം മിണ്ടാന്‍ പോലും പറ്റാത്ത സ്ഥിതിയായി അവര്‍ക്ക്. ഇതിനെ കളിയാക്കി നിരവധി ട്രോളുകളാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്.

To Top