പിജെ ജോസഫ് ഇനിയും കേരളാ കോണ്‍ഗ്രസില്‍ തുടരുന്നതില്‍ അര്‍ഥമില്ല: കോടിയേരി ബാലകൃഷ്ണന്‍

പി ജെ ജോസഫ് ഇനി കേരള കോൺഗ്രസിൽ നിൽക്കുന്നതിൽ അർത്ഥമില്ലെന്ന് സി പി ഐ (എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

ജോസഫ് മത്സരിക്കാൻ ധൈര്യമായി മുന്നോട്ട് വരണം. കേരള കോൺഗ്രസിനെ പിളർത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു. വടകര പാർലമെന്റ് മണ്ഡലം എൽ ഡി എഫ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കോടിയേരി.

വടകരയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് വലിയ ആവേശം പകരുന്ന കാഴ്ചയായി എല്‍ഡിഎഫ് കൺവൻഷൻ മാറി.

കോട്ടപ്പറമ്പിൽ ചേർന്ന പാർലമെന്റ് മണ്ഡലം കൺവൻഷൻ സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

ബി ജെ പി, സൈനിക നേട്ടത്തെ രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കുകയാണെന്ന് കോടിയേരി പറഞ്ഞു. ഇത് ബി ജെ പി യുടെ വില കുറഞ്ഞ തന്ത്രമാണ്.

കേരള കോൺഗ്രസിനെ പിളർത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് കോടിയേരി കൂട്ടിച്ചേർത്തു. പി ജെ ജോസഫ് ഇനി കേരള കോൺഗ്രസിൽ നിൽക്കുന്നതിൽ അർത്ഥമില്ല. ജോസഫ് മത്സരിക്കാൻ ധൈര്യമായി മുന്നോട്ട് വരണമെന്നും കോടിയേരി പറഞ്ഞു.

കോൺഗ്രസ് ജയിക്കാതെയും ബി ജെ പി യെ തോൽപ്പിക്കാമെന്ന് 2004 തെളിയിച്ചതായി കോടിയേരി ഓർമ്മിപ്പിച്ചു. വലിയ അക്രമത്തിന് ഇരയായ ആളാണ് പി ജയരാജൻ.

ജീവിക്കുന്ന രക്തസാക്ഷിയായ ജയരാജനെ നിരന്തരം വേട്ടയാടുന്ന സമീപനമാണ് എതിരാളികൾ സ്വീകരിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

വടകരയിൽ പൊതു സ്ഥാനാർത്ഥി എന്നത് കോലീബി സഖ്യത്തിന്റെ പുതിയ രൂപമാണെന്നും കോടിയേരി പറഞ്ഞു. സ്ഥാനാർത്ഥി പി ജയരാജൻ, മന്ത്രി ടി പി രാമകൃഷ്ണൻ, എം എൽ എ മാരായ സി കെ നാണു, എ എൻ ഷംസീർ, ഇ കെ വിജയൻ, എം വി ശ്രേയാംസ് കുമാർ, സത്യൻ മൊകേരി തുടങ്ങിയ എൽ ഡി എഫ് നേതാക്കളും സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here