പൊന്നാനിയില്‍ കോണ്‍ഗ്രസ്-മുസ്ലിം ലീഗ് തര്‍ക്കം പരിഹരിക്കാന്‍ നേതൃതലത്തില്‍ ചര്‍ച്ചകള്‍

പൊന്നാനിയില്‍ കോണ്‍ഗ്രസ്-മുസ്ലിം ലീഗ് തര്‍ക്കം പരിഹരിക്കാന്‍ നേതൃതലത്തില്‍ ചര്‍ച്ചകള്‍. തര്‍ക്കം തിരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിക്കരുതെന്ന് ഇരുപാര്‍ട്ടികളുടെയും നേതാക്കള്‍ പങ്കെടുത്ത യോഗത്തില്‍ ധാരണ. വോട്ടെടുപ്പിന് മുമ്പായി പ്രാദേശികനേതാക്കളെ അനുനയിപ്പിച്ച് മുറിവുണക്കുകയാണ് ലക്ഷ്യം.

ജില്ലയില്‍ കോണ്‍ഗ്രസും ലീഗും നേരിട്ടേറ്റുമുട്ടിയ പഞ്ചായത്തുകളാണ് പ്രധാന ഭീഷണി. ഇതിനിടെ പൊന്നാനിയില്‍ ഇ ടി മുഹമ്മദ് ബഷീര്‍ വേണ്ടെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടത് മുന്നണി ബന്ധം വഷളാക്കി.

അപകടം മണത്ത മുസ്ലിം ലീഗ് നേതൃത്വം തിരഞ്ഞെടുപ്പിന് മുമ്പായി പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് യു ഡി എഫ് നേതാക്കളെ സമീപിച്ചു.

തുടര്‍ന്നാണ് ഇരുപാര്‍ട്ടികളുടെയും നേതാക്കള്‍ ജില്ലാകോണ്ഡഗ്രസ് കമ്മിറ്റി ഓഫിസില്‍ കൂടിക്കാഴ്ച നടത്തിയത്. പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ത്തതായി പി കെ കുഞ്ഞാലിക്കുട്ടിയും ആര്യാടന്‍ മുഹമ്മദും പ്രതികരിച്ചു
താല്‍ക്കാലികമായി പ്രശ്‌നം പരിഹരിച്ച് തിരഞ്ഞെടുപ്പിന് മുമ്പായി മുറിവുണക്കുകയാണ് ലക്ഷ്യം.

കോണ്‍ഗ്സ്സും മുസ്ലിം ലീഗും തമ്മില്‍ മലപ്പുറംജില്ലയില്‍ തര്‍ക്കവും നേതാക്കളുടെ പോര്‍വിളിയും പുതിയകാര്യമല്ല. ഇത് തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന ഭയത്തിലെത്തിച്ചതാണ് ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്നത്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News