ദുബായില്‍ വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ ഉപയോക്താക്കള്‍ വ്യക്തമായ മേല്‍വിലാസം നല്‍കാന്‍ ശ്രദ്ധിക്കണമെന്ന് ദുബായ് എമിഗ്രേഷന്‍ അധികൃതര്‍.

വിസ സേവനങ്ങള്‍ തേടുന്ന ആളുകള്‍ അവ്യക്തമായ മേല്‍വിലാസം നല്‍കിയാല്‍ നടപടികള്‍ക്ക് കാലതാമസം വരുമെന്നും ശരിയായ മേല്‍വിലാസങ്ങള്‍ വിസ നടപടികള്‍ കൂടുതല്‍ വേഗത്തിലാക്കുമെന്നും ജിഡിആര്‍എഫ്എ ദുബായ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് റാശിദ് അല്‍ മറി അറിയിച്ചു.

അമര്‍ സെന്ററുകള്‍ വഴി എമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് സമര്‍പ്പിക്കുന്ന രേഖകളില്‍ ശരിയായ മേല്‍വിലാസങ്ങള്‍, ഇമെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍,മറ്റുവിവരങ്ങള്‍ എല്ലാം കൃത്യമാണെന്ന് പരിശോധിച്ചു ഉറപ്പുവരുത്തണം.

ഈ വിവരങ്ങള്‍ക്ക് അനുസരിച്ചാണ് അപേക്ഷ നടപടിയുടെ ഓരോ ഘട്ടവും വകുപ്പ് ഉപയോക്താകളെ അറിയിക്കുന്നത്. അപേക്ഷിച്ച വിവരങ്ങള്‍ ശരിയാണെന്ന് സേവനം തേടുന്നവര്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ അറിയിച്ചു.