എസ് എസ് എല്‍ സി പരീക്ഷയ്ക്ക് ഇന്ന് തുടക്കമാകും

എസ് എസ് എല്‍ സി പരീക്ഷയ്ക്ക് ഇന്ന് തുടക്കമാകും. സംസ്ഥാനത്തെ 2923 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലും ഗള്‍ഫിലുമായി 4, 35,142 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുന്നത്. ഉച്ചക്ക് 1:45 മുതലാണ് പരീക്ഷ. ഈ മാസം 28നാണ് പരീക്ഷ അവസാനിക്കുക.
എസ്.എസ്.എല്‍.സി, റ്റി.എച്ച്.എസ്.എല്‍.സി/ എ.എച്ച്.എസ്.എല്‍.സി പരീക്ഷകള്‍ക്കാണ് ഇന്ന് തുടക്കമാകുന്നത്. 2,22,527 ആണ്‍കുട്ടികളും 2,12,615 പെണ്‍കുട്ടികളുമടക്കം ആകെ 4,35,142 വിദ്യാര്‍ത്ഥികളാണ് റഗുലര്‍ വിഭാഗത്തില്‍ പരീക്ഷയെഴുതുന്നത്.

കേരളത്തില്‍ 2,923 കേന്ദ്രങ്ങള്‍. ലക്ഷദ്വീപിലും ഗള്‍ഫ് മേഖലയിലും ഒമ്പത് വീതം പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ഗള്‍ഫ് മേഖലയില്‍ 495 കുട്ടികളും ലക്ഷദ്വീപില്‍ 682 പേരും പരീക്ഷയെഴുതും.

മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത്.27,436 പേര്‍. എടരിക്കോട് പി.കെ.എം.എം.എച്ച്.എസില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്ന സ്‌കൂള്‍. 2,411 പേര്‍.

കേരളത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്ന് 1, 42, 033 വിദ്യാര്‍ത്ഥികളും എയ്ഡഡ് വിദ്യാലയങ്ങളില്‍ നിന്ന് 2, 62, 125 വിദ്യാര്‍ത്ഥികളുമാണ് ഇത്തവണ പരീക്ഷ എഴുതുന്നത്.

മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് കൂടുതല്‍ പേര്‍. 27, 436 കുട്ടികളാണ് മലപ്പുറത്ത് എസ് എസ് എല്‍ സി പരീക്ഷയെ അഭിമുഖീകരിക്കുന്നത്. ഏറ്റവും കുറവ് ആലപ്പുഴ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ്. 2, 114 കുട്ടികള്‍.

എല്ലാ കേന്ദ്രങ്ങളിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 28 വരയാണ് പരീക്ഷ നടക്കുക. വേനല്‍ ചൂട് കണക്കിലെടുത്ത് കുടിവെള്ളം അടക്കുള്ള സൗകര്യങ്ങള്‍ പരീക്ഷ ഹാളില്‍ ഒരുക്കുന്നുണ്ട്.

54 കേന്ദ്രീകൃത ക്യാമ്പുകളിലായി ഏപ്രില്‍ അഞ്ച് മുതല്‍ മേയ് രണ്ട് വരെ രണ്ട് ഘട്ടങ്ങളിലായാണ് മൂല്യനിര്‍ണയം.ആദ്യഘട്ടം ഏപ്രില്‍ അഞ്ചിന് ആരംഭിച്ച് ഏപ്രില്‍ 13ന് അവസാനിക്കും. രണ്ടാം ഘട്ടം ഏപ്രില്‍ 25 മുതല്‍ മെയ് രണ്ട് വരെയായി നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here