ആലത്തൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണം സജീവമാക്കി ഇടതുമുന്നണി

ആലത്തൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണം സജീവമാക്കി ഇടതുമുന്നണി. വടക്കഞ്ചേരിയില്‍ ആലത്തൂര്‍ പാര്‍ലിമെന്റ് മണ്ഡലം കണ്‍വന്‍ഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

യുഡിഎഫ്-എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയാകുന്നതിനു മുന്‍പ് തന്നെ പ്രചാരണ പ്രവര്‍ത്തനങ്ങളുമായി ആലത്തൂര്‍ മണ്ഡലത്തില്‍ ഇടതു മുന്നണി വ്യക്തമായ മേല്‍ക്കൈ നേടിക്കഴിഞ്ഞു.

വടക്കഞ്ചേരിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്ത മണ്ഡലം കണ്‍വന്‍ഷനില്‍ സാമൂഹ്യസാംസ്‌ക്കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പേര്‍ പികെ ബിജുവിന്റെ വിജയത്തിനായി അണി ചേര്‍ന്നു.

ബിജെപി സര്‍ക്കാര്‍ വീണ്ടും അധികാരത്തില് വരുന്നത് രാജ്യത്തിന്റെ നിലനില്‍പിന് തന്നെ ഭീഷണിയാകും. മതേതര സര്‍ക്കാര്‍ രാജ്യത്ത് അധികാരത്തില്‍ വരണമെന്നും അതിനായി പാര്‍ലിമെന്റില്‍ ഇടതുപക്ഷത്തിന്റെ അംഗബലം വര്‍ധിക്കേണ്ടതുണ്ടെന്നും കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് പിണറായി വിജയന്‍ പറഞ്ഞു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ആലത്തൂര്‍ മണ്ഡലത്തിന്റെ വികസന രേഖ ചടങ്ങില്‍ പ്രകാശനം ചെയ്തു. ഇടതു മുന്നണി സ്ഥാനാര്‍ത്ഥി പികെ ബിജു വിവിധ മേഖലകളില്‍ വോട്ടര്‍മാരെ നേരിട്ട് കണ്ട് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here