ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീകാറാം മീണ ഇന്ന് ചര്‍ച്ച നടത്തും.

രാവിലെ 11 മണിക്കാണ് യോഗം. സാമുദായിക ധ്രുവീകരണത്തിന് ഇടയാകുവിധം മതത്തെയോ ദൈവത്തെയോ പ്രചരണത്തിനായി ഉപയോഗിക്കാന്‍ പാടില്ലെന്ന് സി ഇ ഒ വ്യക്തമാക്കിയിരുന്നു.

ശബരിമല വിഷയത്തിനും ഇത് ബാധകമാകുമെന്നതിനെതിനെ യു.ഡി.എഫും ബി.ജെ.പിയും രംഗത്തെത്തിയിരുന്നു. ഈ വിഷയങ്ങളടക്കം യോഗം ചര്‍ച്ച ചെയ്യും.

ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറും കളക്ടറുമായ ഡോ. കെ. വാസുകിയുടെ അധ്യക്ഷതയില്‍ ജില്ലാതല രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും സര്‍വീസ് സംഘടനകളുടെയും യോഗവും ഇന്ന് ചേരും