ഗൃഹനാഥനേയും, ഭാര്യയും, മകളേയും രാത്രിയില്‍ വീടുകയറി ആക്രമിച്ച നാല് ആര്‍ എസ് എസ് ക്രിമിനലുകള്‍ അറസ്റ്റില്‍

കോട്ടയം: കറുകച്ചാലില്‍ ഗൃഹനാഥനേയും, ഭാര്യയും, മകളേയും രാത്രിയില്‍ വീടുകയറി ആക്രമിച്ച കേസില്‍ കാഞ്ഞിരപ്പള്ളി എം ല്‍ എല്‍ യുടെ ഡ്രൈവര്‍ അടക്കമുള്ള നാല് ആര്‍ എസ് എസ് ക്രിമിനലുകള്‍ അറസ്റ്റില്‍.

മാന്തുരുത്തി ഉള്ളാട്ട് വീട്ടില്‍ ഉമേഷ്‌കുമാര്‍ (28) സഹോദരന്‍ വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ (22), ചമ്പക്കര കാവുംനടകിഴക്കേതില്‍ ആദര്‍ശ് മധുസൂധനന്‍ (21), ചമ്പക്കര പള്ളിപ്പടി മണിയലവീട്ടില്‍ വിഷ്ണു ജി കുറുപ്പ്(27) എന്നിവരെയാണ് കറുകച്ചാല്‍ പോലീസ് അറസ്റ്റ് ചെയ്ത്.

കാഞ്ഞിരപ്പള്ളി എം എല്‍ എ ഡോ എന്‍ ജയരാജന്റെ ഡ്രൈവറും ചമ്പക്കരയിലെ സജ്ജീവ ആര്‍ എസ് എസ് പ്രവര്‍ത്തകനുമാണ് ഉള്ളാട്ട് ഉമേഷ് കുമാര്‍.

കറുകച്ചാല്‍ ചമ്പക്കര ആനക്കല്ല് ഭാഗത്ത് ഒതനന്‍പറമ്പില്‍ മധുസൂദനന്‍ (50) നേയും കുടുംബത്തേയും തിങ്കളാഴ്ച്ച രാത്രി 11 മണിയോടെ ഉമേഷ്‌കുമാറിന്റെ നേതൃത്വത്തി ആര്‍ എസ് എസ് ക്രിമിനലുകള്‍ വീടുകയറി ആക്രമിക്കുകയായിരുന്നു.

ചമ്പക്ക ക്ഷേത്രത്തിലെ കുംഭഭരണിയോടനുബന്ധിച്ചു നടന്ന പിണ്ടിവിളക്ക് കഴിഞ്ഞെത്തിയ ആര്‍ എസ് എസ് ക്രിമിനലുകളാണ് മധുസൂദനനേയും കുടുംബത്തേയും ആക്രമിച്ചത്.

സംഘടിച്ചെത്തിയ ആര്‍എസ്എസ് ക്രിമിനലുകള്‍ കേട്ടാല്‍ അറക്കുന്ന ഭാഷയില്‍ അസഭ്യം പറഞ്ഞു കൊണ്ട് വീടിന്റെ വാതില്‍ ചവിട്ടി തുറന്ന് വീടിനകത്തു പ്രവേശിച്ച് മധുസൂദനന്‍,ഭാര്യ ബിന്ദു (46) മകള്‍ നീതു മധുസൂദനന്‍ (22) എന്നിവരെ ക്രൂരമായി മര്‍ദ്ധിക്കുകയായിരുന്നു.

ആര്‍ എസ് എസ് ആക്രമണത്തില്‍ പരിക്കേറ്റ മധുസൂദനും, കുടുംബവും പാമ്പാടി താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്.

ആക്രമണത്തിന് നേതൃത്വം നല്‍കിയതില്‍മറ്റ് നാലുപേര്‍ ഒളിവിലാണന്നും, ഇവരെപ്പറ്റി വ്യക്തമായ വിവരങ്ങള്‍ ലഭിച്ചതായും പോലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ചങ്ങനാശേരി കോടതി റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here