റിപ്പബ്ലിക്ക് ദിനത്തിന്റെ തലേന്ന് ആണ് മലയാളികളുടെ അഭിമാനമായ മോഹന്‍ലാലിന് പത്മഭൂഷണ്‍ പുരസ്‌ക്കാരം പ്രഖ്യാപിച്ചത്.

മോഹന്‍ലാലിനൊപ്പം ശാസത്രഞ്ജനായ നമ്പി നാരായണനും പദ്മഭൂഷണ്‍ പ്രഖ്യാപിച്ചിരുന്നു. പുരസ്‌കാരം കൈപ്പറ്റിയ വിവരം അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ രസകരമായ ട്രോളുകള്‍ക്ക് വഴിവെച്ചിരിക്കുന്നത്.

മോഹന്‍ലാല്‍ ഇംഗഌഷില്‍ ആണ് തനിക്ക്് പദ്മഭൂഷണ്‍ ലഭിച്ച വിവരം അറിയിച്ചത്. ഇത്രയും നാളും നല്ല പച്ച മലയാളത്തില്‍ ബ്ലോഗ് എഴുതിക്കൊണ്ടിരുന്ന മോഹന്‍ലാല്‍ പൃഥ്വരാജിനൊപ്പം കൂടിയതിന് ശേഷമാണ് ഇങ്ങനെ ആയതെന്നാണ് ട്രോളന്‍മാര്‍ പറയുന്നത്.

അതേസമയം മോഹന്‍ലാലിന്റെ ചരിവ് പൃഥ്വിരാജ് ഏറ്റെടുത്തു എന്നും ട്രോളന്‍മാര്‍ പറയുന്നു.