ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ അവസാനത്തെയും നിര്‍ണായകവുമായി മത്സരം ഇന്ന് ഫിറോസ്ഷാ കോട്‌ല സ്‌റ്റേഡിയത്തില്‍ നടക്കും. ഉച്ചക്ക് ഒന്നരക്കാണ് മത്സരം. രണ്ടു മത്സരം വീതം വിജയിച്ച ഇരു ടീമും ഒപ്പത്തിനൊപ്പം ആണ്.

കഴിഞ്ഞ മത്സരത്തില്‍ മൊഹാലിയില്‍ 358 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ നേടയിട്ടും വിജയിക്കാന്‍ കഴിയാത്തത് ഇന്ത്യയെ പ്രതിസന്ധിയില്‍ ആക്കിയിട്ടുണ്ട്.

പക്ഷേ ഓപ്പണര്‍മാരായ ശിഖര്‍ ധവാനും രോഹിത് ശര്‍മ്മയും ഫോമിലെത്തിയതി ഇന്ത്യക്ക് ആശ്വസം നല്‍കുന്നുണ്ട്.