ഇന്ത്യയില്‍ ബോയിങ് 737 മാക്‌സ് 8 ശ്രേണിയില്‍പ്പെട്ട വിമാനങ്ങള്‍ക്ക് വിലക്ക്

ഇന്ത്യയില്‍ ബോയിങ് 737 മാക്‌സ് 8 ശ്രേണിയില്‍പ്പെട്ട വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ ഡയറക്റ്റര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ വിലക്ക് ഏര്‍പ്പെടുത്തി.

വേണ്ടത്ര സുരക്ഷാ മാനദണ്ഡങ്ങള്‍ ഒരുക്കുന്നത് വരെ ആണ് ഇത്തരം വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം എത്യോപ്യന്‍ എയര്‍ലൈന്‍സിലെ ബോയിങ് 737 മാക്‌സ് 8 വിമാനം തകര്‍ന്നുവീണ് 157 പേര്‍ മരിച്ചിരുന്നു.

അപകടത്തിന് പിന്നാലെ ബോയിങ് 737 മാക്‌സ് 8 ശ്രേണിയില്‍പ്പെട്ട വിമാനങ്ങള്‍ക്ക് പല രാജ്യങ്ങളും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

ചൈന, ദക്ഷിണാഫ്രിക്ക, ഒമാന്‍, ഫ്രാന്‍സ് ജര്‍മ്മനി തുടങ്ങിയ 19 രാജ്യങ്ങള്‍ ആണ് ഇത് വരെ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഡി ജി സി എ തീരുമാനം വന്നതിന് പിന്നാലെ ഇന്ത്യയില്‍ സ്‌പൈസ് ജെറ്റ് 13 ഓളം വിമാനങ്ങള്‍ പിന്‍വലിച്ചു.ജെറ്റ് എയര്‍ വെയ്‌സിന്റെ പക്കല്‍ ഇത്തരം വിമാനങ്ങള്‍ ഉണ്ടെങ്കിലും കുറച്ച് കാലം ആയി സര്‍വീസ് നിര്‍ത്തിവെച്ചിരിക്കുകയാണ്.

സിവില്‍ ഏവിയേഷന്‍ സെക്രട്ടറി മുഴുവന്‍ എയര്‍ ലൈന്‍സിന്റേയും അടിയന്തരയോഗം വൈകുന്നേരം നാലുമണിയ്ക്ക് ദില്ലിയില്‍ വിളിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News