നടനും മിമിക്രി താരവുമായ നാദിര്‍ഷ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു അമര്‍ അക്ബര്‍ അന്തോണി. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം സൂപ്പര്‍ഹിറ്റ് ആയിരുന്നു. ആസിഫ് അലിയും ചിത്രത്തില്‍ ഒരു ചെറിയ വേഷത്തില്‍ എത്തിയിരുന്നു.

ഇപ്പോള്‍ ആസിഫ് അലി നായകനായി എത്തുന്ന നാദിര്‍ഷ ചിത്രമായ മേരാ നാം ഷാജി എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ ആണ് അദ്ദേഹം വെളിപ്പെടുത്തല്‍ നടത്തിയത്.

അമര്‍ അക്ബര്‍ അന്തോണിയിലെ ഒരു നായകനായി ആദ്യം തീരുമാനിച്ചത് തന്നെ ആയിരുന്നു പക്ഷേ അവസാനനിമിഷം ഒഴിവാക്കുകയായിരുന്നു. പക്ഷേ പിന്നീട് നല്‍കിയ വേഷം വളരെ ഇഷ്ടപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു.