സ്ഥാനാര്‍ത്ഥിയെ മാറ്റില്ലെന്ന് ജോസ് കെ മാണി; പരാജയപ്പെട്ടാല്‍ കുറ്റപ്പെടുത്തരുതെന്ന് ജോസഫ്

കോട്ടയം: കോട്ടയം കേരളാ കോണ്‍ഗ്രസിനുള്ള സീറ്റാണെന്നും അവിടെ പാര്‍ട്ടി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ മാറ്റില്ലെന്നും ജോസ് കെ മാണി.

തോമസ് ചാഴിക്കാടനാണ് സ്ഥാനാര്‍ത്ഥിയെന്നും അദ്ദേഹം പ്രചരണം തുടങ്ങി കഴിഞ്ഞുവെന്നും ജോസ് കെ മാണി പറഞ്ഞു. പാര്‍ട്ടി സ്റ്റിയറിങ് കമ്മിറ്റി എടുത്ത തീരുമാനമാണ്. അതിന് ജനാധിപത്യപരമായ രേഖയുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു.

അതേസമയം, കോട്ടയത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടാല്‍ കുറ്റപ്പെടുത്തരുതെന്ന് ജോസഫ് കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചു. തനിക്ക് സീറ്റ് നിഷേധിച്ച കെഎം മാണിയുമായി ഒത്തുപോകാന്‍ ബുദ്ധിമുട്ടാണെന്നും മാണിയുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തണമെന്നും പിജെ ജോസഫ് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here