” കണ്ണിമ ചിമ്മാതെ, വളരെ ശ്രദ്ധയോടെ, രോഗിയുടെയും, കൂടെ ഉള്ളവരുടെയും സംരക്ഷണവും ഏറ്റെടുത്ത കേരള പൊലീസിന് ഞങ്ങളുടെ ബിഗ് സല്യൂട്ട്”, ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറല്‍

പൊലീസ് എന്ന് കേട്ടാല്‍ പലര്‍ക്കും ഭയവും വെറുപ്പും ആണ്. പക്ഷേ അവരും മനുഷ്യര്‍ ആണെന്ന് ആരും മനസിലാക്കുന്നില്ല. അവരുടെ നല്ല മനസിന് പല ഉദാഹരണവും നമ്മള്‍ കണ്ടിട്ടുമുണ്ട്.

ഇപ്പോള്‍ അതിന് മറ്റൊരു ഉദാഹരണവും നമ്മുടെ മുന്നിലേക്ക് എത്തുകയാണ്. തീ പൊള്ളലേറ്റ ഒരു സ്ത്രീയുമായി പോയ ആംബുലന്‍സിന് വഴിയൊരുക്കുകയാണ് അവര്‍ ചെയ്തത്. അതിന് അവര്‍ നന്ദി അറിയിച്ചു കൊണ്ടെഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്.

പോസ്റ്റിന്റെ പൂര്‍ണരൂപം

IIEMS 102 മെഡിക്കല്‍ ടീം തിരുവല്ലയില്‍ വെച്ച് തീ പൊള്ളല്‍ ഏറ്റ യുവതിയെ സുരക്ഷിതമായി എറണാകുളം മെഡിക്കല്‍ സെന്ററില്‍ എത്തിച്ചിരിക്കുന്നു….
,
തിരുവല്ലയില്‍ നിന്നും ഞങ്ങള്‍ അതീവ ഗുരുതരാവസ്ഥയിലുള്ള യുവതിയുമായി എറണാകുളത്തേക്ക്…” രോഗിയെ തിരുവല്ലയില്‍ നിന്നും IIEMS 102 മെഡിക്കല്‍ ടീം രോഗിയെ എടുത്തു കൊണ്ട് പുറപ്പെടുവാന്‍ സജ്ജമായിരിക്കുന്നു ‘ വെന്റിലേറ്ററിലേക്ക് കണക്ട് ചെയ്ത് മറ്റ് അത്യാധുനിക ജീവന്‍ രക്ഷാ ഉപകരണങ്ങളുടെയും, ജീവന്‍ രക്ഷാ മരുന്നുകളും നല്‍കി ഞങ്ങളുടെ മെഡിക്കല്‍ ടീമംഗങ്ങളായ അഖില്‍ കൃഷ്ണന്‍, അനന്തു മനോഹരന്‍, തിരുവല്ലയില്‍ നിന്നും പുറപ്പെട്ടിരിക്കുന്നു. ഞങ്ങള്‍ക്കൊപ്പം കേരള പോലീസ് ടീമും ഒപ്പം കൂടി ഗതാഗത കുരുക്കില്‍ പ്പെട്ട് കിടന്ന തിരുവല്ലയിലെയും, ആലപ്പുഴയും, ചേര്‍ത്തലയും, അരൂരും, കടന്ന് എറണാകുളം പട്ടണത്തിലെ ആശുപത്രിയില്‍ ….. ഇതിനിടയില്‍ 102 കോള്‍ സെന്ററില്‍ നിന്നും 102 അസിസ്റ്റ് മനേജര്‍ മജോ ജോണ്‍ വേണ്ട നിര്‍ദേശങ്ങള്‍ മെഡിക്കല്‍ സംഘത്തിന് നല്‍കി കൊണ്ടിരുന്നു…
ഞങ്ങള്‍ക്ക് വഴികാട്ടി ആയി നിന്ന കേരള പോലീസിന് ഞങ്ങളുടെ വക ബിഗ് സലൂട്ട്……
ഇതിന് നേതൃത്വം നല്‍കിയ തിരുവല്ല പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.ആര്‍ സന്തോഷ് സാറിനെ ഒരായിരം നന്ദി…..

കണ്ണിമ ചിമ്മാതെ, വളരെ ശ്രദ്ധയോടെ, രോഗിയുടെയും, കൂടെ ഉള്ളവരുടെയും സംരക്ഷണവും ഏറ്റെടുത്ത് വലിയ വാഹനങ്ങളുടെയും ഇടയിലുടെ വെറും 43 മിനിറ്റ് കൊണ്ട് മാത്രം തിരുവല്ലയില്‍ നിന്നും എറണാകുളത്ത് എത്തിച്ചിരിക്കുന്നു.
യാത്രയില്‍ ഒരോ നിമിഷവും രോഗിയുടെ അവസ്ഥ മൂര്‍ച്ഛിച്ച് കൊണ്ടിരുന്നു… ഇതെല്ലാം വളരെ കൃത്യതയോടു കൂടി ജീവന്‍ രക്ഷാ മരുന്നുകള്‍ നല്‍കുകയും, പരിചരണം നല്‍കി സുരക്ഷിതമായി എത്തിച്ച ഞങ്ങളുടെ മെഡിക്കല്‍ സംഘാംഗങ്ങളായ അഖില്‍ കൃഷ്ണനും, അനന്തു മനോഹരനും
IIEMS ടീമിന്റെ ഒരായിരം പൂച്ചെണ്ടുകള്‍ …..,

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here