പ്രശാന്ത് നീല്‍ യാഷിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് കെജിഎഫ്. ഇന്ത്യ മൊത്തം സൂപ്പര്‍ഹിറ്റ് ആയ ചിത്രത്തിന്റെ രണ്ടാം ഭാഗം ഷൂട്ട് ആരംഭിച്ചു.

കന്നട സിനിമയിലെ ഏറ്റവും വലിയ ഹിറ്റ് ആണ് കെജിഎഫ്. 300 കോടിക്ക് മേലെയാണ് ചിത്രത്തിന്റെ മൊത്ത കളക്ഷന്‍. കന്നട സിനിമകള്‍ക്ക് തന്നെ അഭിമാനമാണ് കെജിഎഫ്.

ബെംഗളൂരുവിലെ ശ്രീ കൊഡണ്ടരാമ സ്വാമി ക്ഷേത്രത്തില്‍ ചിത്രത്തിന്റെ പൂജ നടന്നു.ചിത്രത്തിലെ നായകൻ യാഷ്, നായിക ശ്രീനിധി ഷെട്ടി, സംവിധായകൻ പ്രശാന്ത് നീൽ എന്നിവർ പൂജക്ക് എത്തിയിരുന്നു.

ആദ്യ ഭാഗത്തിനേക്കാളും നാലിരട്ടി മേക്കിങ് കോസ്റ്റ് ഉള്ള സിനിമയായിരിക്കും രണ്ടാം ഭാഗം എന്ന് നേരത്തെ സംവിധായകൻ പറഞ്ഞിരുന്നു