ഫുട്‌ബോള്‍ കളത്തില്‍ ചരിത്രം കുറിച്ച മറ്റൊരു തിരിച്ചുവരവില്‍, അത്‌ലറ്റിക്കോ മഡ്രിഡിനെ വീഴ്ത്തി യുവന്റ്‌സ് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ക്വാര്‍ട്ടറിലെത്തി.

ആദ്യ പാദത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോറ്റ യുവന്റസ് ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഹാട്രിക് മികവിലാണ് ജയം പിടിച്ചെടുത്തത്. ചാംപ്യന്‍സ് ലീഗില്‍ താരത്തിന്റെ എട്ടാം ഹാട്രിക്കാണിത്.

ലോക ഫുട്‌ബോളില്‍ പോര്‍ച്ചുഗല്‍ താരത്തിന്റെ തലപ്പൊക്കം എത്രയെന്ന് അത്‌ലറ്റിക്കോ മഡ്രിഡ് അടുത്തറിഞ്ഞ നിമിഷങ്ങളായിരുന്നു ഇന്നലെ യുവയുടെ ഹോം ഗ്രൗണ്ടായ അലിയന്‍സ് സ്റ്റേഡിയത്തില്‍. 27, 49 മിനിട്ടുകളില്‍ റോണോയുടെ എണ്ണം പറഞ്ഞ ഹെഡര്‍ ഗോളുകള്‍. മത്സരം അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് പെനാല്‍റ്റിയിലൂടെ ഹാട്രിക്കും.

ഡീഗോ സിമിയോണിയുടെ ഗോഡിനും ഗിമിനസുമടങ്ങുന്ന താരങ്ങളുടെ കടുത്ത പ്രതിരോധത്തെ കാ!ഴ്ചക്കാരാക്കിയാണ് ക്രിസ്റ്റ്യാനോയുടെ ഹെഡറുകള്‍ പിറന്നത്.

ഇടതുവിങ്ങിലൂടെ മുന്നേറിയെത്തിയ ബെര്‍നാര്‍ഡേഷിയുടെ തകര്‍പ്പന്‍ ക്രോസ് അത്!ലറ്റിക്കോ ഗോള്‍മുഖത്തേക്ക്. രണ്ട് അത്‌ലറ്റിക്കോ താരങ്ങളുടെ പ്രതിരോധത്തെ മറികടന്ന് കുതിച്ചുചാടിയ റൊണാള്‍ഡോയുടെ ഹെഡര്‍ അത്‌ലറ്റിക്കോയുടെ വല ചലിപ്പിച്ചു. സ്‌കോര്‍ 10.

തുടര്‍ച്ചയായ ആക്രമണങ്ങളുമായി യുവന്റസ് കളം നിറഞ്ഞെങ്കിലും ആദ്യ പകുതിയില്‍ കൂടുതല്‍ ഗോളുകളൊന്നും പിറന്നില്ല. രണ്ടാം പകുതിയുടെ തുടക്കത്തില്‍ റൊണാള്‍ഡോ തന്നെ വീണ്ടും പന്തിനെ ഗോള്‍വലയിലേക്കെത്തിച്ചു.

ജാവോ കാന്‍സെലോയുടെ ക്രോസില്‍ നിന്ന് വന്ന ഹെഡ്ഡര്‍ പോസ്റ്റിന്റെ ഇടത്തേ മൂലയിലേക്ക്. ഗോളി ഒബ്ലക് സേവ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും പന്ത് ഗോള്‍ ലൈന്‍ കടന്നിരുന്നു. ഇതോടെ സ്‌കോര്‍ 22 എന്ന നിലയിലായി.

രണ്ടാം ഗോള്‍ വ!ഴങ്ങിയതോടെ അര്‍ജന്റീന താരം ഡിബാലെയെ സിമിയോണി കളത്തിലിറക്കി. മത്സരം അധിക സമയത്തേക്ക് നീങ്ങുമെന്ന സന്ദേഹങ്ങള്‍ക്കിടെ യുവന്റസ് വിജയഗോള്‍ ലക്ഷ്യമിട്ട് കൂടുതല്‍ ആക്രമണത്തിലേക്ക് നീങ്ങി.

സോളോ മുന്നേറ്റവുമായി അത്‌ലറ്റിക്കോ ബോക്‌സിലേക്കെത്തിയ ബെര്‍നാര്‍ഡേഷിയെ സന്ദര്‍ശക താരം കൊറെയ വീഴ്ത്തി. യുവന്റസിന് അനുകൂലമായ പെനാല്‍റ്റിയെടുത്ത ക്രിസ്റ്റ്യാനോയ്ക്ക് ലക്ഷ്യം തെറ്റിയില്ല.

ഇടത്തേക്കു ഡൈവു ചെയ്ത ഒബ്ലാക്കിനെ കബളിപ്പിച്ച റോണോയുടെ കിക്ക് നേരെ വലതു മൂലയിലേക്ക്. ചരിത്രം കുറിച്ച തിരിച്ചുവരവില്‍ യുവന്റസ് ക്വാര്‍ട്ടറിലേക്ക് കടന്നു.

ചാമ്പ്യന്‍സ് ലീഗില്‍ ക്രിസ്റ്റ്യാനോ നേടുന്ന എട്ടാമത്തെ ഹാട്രിക് ഗോളാണിത്. ഇതോടെ ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ ഹാട്രിക് എന്ന നേട്ടത്തില്‍ ക്രിസ്റ്റ്യാനോ ലയണല്‍ മെസ്സിക്കൊപ്പമെത്തി.

അതോടൊപ്പം ചാമ്പ്യന്‍സ് ലീഗില്‍ ഒരു ടീമിനെതിരേ രണ്ട് ഹാട്രിക് നേടുന്ന ആദ്യ താരമെന്ന റെക്കോഡും ക്രിസ്റ്റ്യാനോ സ്വന്തമാക്കി. അത്‌ലറ്റിക്കോ മാഡ്രിഡിനെതിരേ മുമ്പും ക്രിസ്റ്റ്യാനോ ഹാട്രിക് നേടിയിട്ടുണ്ട്.

ആദ്യ പാദത്തിലെ തോല്‍വിക്കുശേഷം മൈതാനത്തുനിന്നു മടങ്ങവെ റൊണാള്‍ഡോയെ അനാവശ്യമായി പ്രകോപിപ്പിച്ച അത്‌ലറ്റികോ ആരാധകര്‍ക്കുള്ള മറുപടി കൂടിയായി താരത്തിന്റെ ഹാട്രിക്കും യുവന്റസിന്റെ വിജയവും.

 

മറ്റൊരു പ്രീ ക്വാട്ടറില്‍ ഷാ!!ല്‍ക്കയെ ഗോള്‍മഴയില്‍ മുക്കി മാഞ്ചസ്റ്റര്‍ സിറ്റിയും ക്വാര്‍ട്ടറില്‍ കടന്നു. രണ്ടാം പാദത്തില്‍ എതിരില്ലാത്ത എഴ് ഗോളുകള്‍ക്കായിരുന്നു സിറ്റിയുടെ ജയം.

ഇതോടെ ഇരുപാദങ്ങളിലുമായി 10–2ന്റെ കൂറ്റന്‍ ലീഡു നേടിയാണ് സിറ്റിയുടെ മുന്നേറ്റം. ചാംപ്യന്‍സ് ലീഗ് നോക്കൗട്ട് ചരിത്രത്തിലെ ഏറ്റവും വലിയ ജയമാണ് സിറ്റിയുടേത്.