കോട്ടയത്ത് പാര്‍ട്ടി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ മാറ്റില്ല: ജോസ് കെ മാണി

കോട്ടയം കേരള കോണ്‍ഗ്രസിനുള്ള സീറ്റാണെന്നും അവിടെ പാര്‍ടി പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിയെ മാറ്റില്ലെന്നും വ്യക്തമാക്കി ജോസ് കെ മാണി. തോമസ് ചാഴിക്കാടനാണ് കോട്ടയത്തെ സ്ഥാനാര്‍ത്ഥി. അതിനാല്‍തന്നെ അദ്ദേഹം പ്രചരണം തുടങ്ങി കഴിഞ്ഞുവെന്നും ജോസ് കെ മാണി പറഞ്ഞു. പാര്‍ടി സ്റ്റിയറിങ് കമ്മിറ്റി എടുത്ത തീരുമാനമാണിതെന്നും  അതിന് ജനാധിപത്യപരമായ രേഖയുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു. എന്നാല്‍ കോട്ടയത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടാല്‍  കുറ്റപ്പെടുത്തരുതെന്ന് ജോസഫ് കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News