”പ്രിയപ്പെട്ട വയനാട്ടുകാരെ, കോണ്‍ഗ്രസിന് മറുപടി നല്‍കേണ്ടത് നിങ്ങളാണ്; ആ ചിരിയുണ്ടല്ലോ, അത് മായുന്ന മറുപടി; നിങ്ങളെയാണ് അവര്‍ പരിഹസിച്ചത്”

തിരുവനന്തപുരം: വയനാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടര്‍മാരെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍.

കെസി വേണുഗോപാല്‍ മത്സരിക്കുന്നത് വയനാട് ലോക്സഭാ മണ്ഡലത്തിലാണെങ്കില്‍ ജയിച്ചാലും വല്ലപ്പോഴും ചെന്നിട്ട് പോയാല്‍ മതിയെന്നാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ മനോരമയുടെ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത്.

അവതാരകയുടെ ‘വയനാട്ടില്‍ തര്‍ക്കമുണ്ടോ? കെസി വേണുഗോപാല്‍ വയനാട്ടില്‍ മത്സരിക്കുമെന്നാണല്ലോ അറിയുന്നത്’ എന്ന ചോദ്യത്തിന് മറുപടി പറഞ്ഞപ്പോഴാണ് വയനാട് പ്രാധാന്യം കുറഞ്ഞ മണ്ഡലമാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ പറയുന്നത്.

‘കെ സി വേണുഗോപാല്‍ കോണ്‍ഗ്രസിന്റെ ഓഫീസ് സെക്രട്ടറി കൂടെയാണ്. അപ്പോള്‍ എല്ലാ ജോലികളും അദ്ദേഹത്തിന് ചെയ്യേണ്ടതായിട്ടുണ്ട്.

24 മണിക്കൂറും തന്റെ മണ്ഡലം ശ്രദ്ധിക്കേണ്ടി വന്നാല്‍ അദ്ദേഹത്തിന്റെ ഡല്‍ഹിയിലെ ജോലിക്ക് വിഘ്‌നം സംഭവിക്കും. അത് കൊണ്ട് ചിലപ്പോ വയനാട്ടില്‍ അദ്ദേഹം മത്സരിച്ചു കൂടെന്നില്ല. വയനാട്ടില്‍ ആകുമ്പോ രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും ഒക്കെ മണ്ഡലത്തില്‍ പോകുന്ന പോലെ വല്ലപ്പോഴും അവിടെ ചെന്ന് സാന്നിധ്യം അറിയിച്ചാല്‍ മതി. പരിപൂര്‍ണ്ണമായി മണ്ഡലത്തില്‍ നിക്കേണ്ടി വരില്ല. അത് കൊണ്ട് വേണുഗോപാല്‍ വയനാട്ടില്‍ മത്സരിക്കാം’.

വലിയൊരു ഭൂരിഭാഗം ആദിവാസികളും അടിസ്ഥാനജനതയുമുള്ള വയനാടിനെ കോണ്‍ഗ്രസ് ഇതുവരെ പ്രാധാന്യം കുറച്ചാണ് കണ്ടിരുന്നത് എന്നതിന്റെ തെളിവാണ് രാജ്മോഹന്‍ ഉണ്ണിത്താന്റെ സംസാരമെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

‘അവരാകുമ്പോ വല്ലപ്പോഴും തിരിഞ്ഞു നോക്കിയാല്‍ മതി. അവരത്രയേ അര്‍ഹിക്കുന്നൂള്ളൂ. വല്ലപ്പോഴും തിരിഞ്ഞു നോക്കിയാലും അടുത്ത തവണ ഇതേ ജനാധിപത്യ അശ്ലീലത കഞ്ഞിപ്പശക്കൊപ്പം തേച്ചു പിടിപ്പിച്ച വടിവൊത്ത ഖദറും ഇട്ട് വെളുക്കെ ചിരിച്ചു കാണിച്ചാല്‍ ആ ‘കഴുതകള്‍’ പിന്നെയും ജയിപ്പിച്ചോളും. പ്രിയപ്പെട്ട വയനാട്ടുകാരെ, മറുപടി നല്‍കേണ്ടത് നിങ്ങളാണ്.

കോണ്‍ഗ്രസിലെ ഉണ്ണിത്താന്മാരുടെ ഈ ചിരിയുണ്ടല്ലോ അത് മായുന്ന മറുപടി’. ഫേസ്ബുക്കില്‍ വന്ന ഒരു പോസ്റ്റില്‍ ഇങ്ങനെയാണ് വയനാടുകാരുടെ പ്രതിഷേധം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News