മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കാന്‍ വിളിച്ച യോഗത്തില്‍ ചീഫ് ഇലക്ടറല്‍ ഓഫിസറോട് കയര്‍ത്ത് സംസാരിച്ച് ബിജെപി

മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കാന്‍  മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ ചീഫ് ഇലക്ടറല്‍ ഓഫിസറോട് കയര്‍ത്ത് സംസാരിച്ച് ബിജെപി. ഇരിക്കാനുള്ള സീറ്റിനെ ചൊല്ലിയാണ് യോഗത്തിന്റെ തുടക്കത്തില്‍ തന്നെ തര്‍ക്കമുണ്ടായത്. ചര്‍ച്ച നടത്താന്‍ നിശ്ചയിച്ച സ്ഥലത്ത് ആവശ്യത്തിന് സ്ഥലസൗകര്യങ്ങളില്ലെന്നും ഇങ്ങനെയല്ല ഒരു യോഗം വിളിക്കേണ്ടതെന്നും ബിജെപി നേതാക്കള്‍ ചൂണ്ടിക്കാട്ടി തര്‍ക്കം ആരംഭിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here