തമിഴില്‍ ഏറ്റവും അധികം ആരാധകരുള്ള നടന്മാരില്‍ ഒരാളാണ് വിജയ്. അദ്ദേഹത്തിനെ ചിലര്‍ കളിയാക്കി വിളിക്കുന്നത് രക്ഷകന്‍ എന്നാണ്. എല്ലാ സിനിമയിലും അദ്ദേഹത്തിന് ലഭിക്കുന്ന വേഷങ്ങള്‍ ആണ് അതിന് കാരണം.

പക്ഷേ ഇനി കളിയാക്കിയവര്‍ക്ക് അതുറപ്പിച്ച് വിളിക്കാം. അതിന് തെളിവായി ആണ് ഇപ്പോള്‍ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

വിജയ് എവിടെ പോയാലും അദ്ദേഹത്തിനെ കാണാന്‍ ആരാധകര്‍ ഒത്തു കൂടാറുണ്ട്. ഇത്തരത്തില്‍ അദ്ദേഹത്തിനെ കാണാന്‍ അറ്റ്‌ലി ചിത്രത്തിന്റെ ലൊക്കേഷനിലും അവര്‍ എത്തിയിരുന്നു.

ഒരു വേലിക്കപ്പുറത്ത് നിന്ന് അവര്‍ വിജയിയെ കണ്ട് ആര്‍ത്തു വിളിച്ചു. അദ്ദേഹം അവരുടെ അടുത്തേക്കും ചെല്ലുകയും ചെയ്തു.

 

അപ്പോഴാണ് ആള്‍ക്കാരുടെ തള്ളല്‍ കാരണം വേലി പൊളിഞ്ഞു വീഴാന്‍ തുടങ്ങിയത്. അദ്ദേഹം അതിവേഗം തന്നെ വേലി കടന്നു പിടിച്ച് താങ്ങി. പിന്നാലെ ബാക്കിയുള്ളവരും എത്തി. അങ്ങനെ വലിയൊരു അപകടം ഒഴിവായി.