കരമനയില്‍ നിന്ന് തട്ടിക്കൊണ്ടു പോയ യുവാവ് മരിച്ചനിലയില്‍; മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍; കൊലപാതകമെന്ന് സൂചന; – Kairalinewsonline.com
Crime

കരമനയില്‍ നിന്ന് തട്ടിക്കൊണ്ടു പോയ യുവാവ് മരിച്ചനിലയില്‍; മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍; കൊലപാതകമെന്ന് സൂചന;

ഇന്നലെയാണ് അനന്തുവിനെ ഒരു സംഘം തട്ടികൊണ്ടുപോയത്.

തിരുവനന്തപുരം: കരമനയില്‍ നിന്നും തട്ടിക്കൊണ്ടു പോയ യുവാവിന്റെ മൃതദേഹം കണ്ടെത്തി.

കൊഞ്ചിറവിള സ്വദേശി അനന്തു ഗിരീഷാ(25) കരമന കൈമനത്തിനടുത്തുള്ള ഒരു ബൈക്ക് ഷോറൂമിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയിത്. ഇന്നലെയാണ് അനന്തുവിനെ ഒരു സംഘം തട്ടികൊണ്ടുപോയത്.

ബൈക്കില്‍ കരമന ഭാഗത്തേക്ക് വരികയായിരുന്ന അനന്തുവിനെ തടഞ്ഞുനിര്‍ത്തിയാണ് തട്ടികൊണ്ടുപോയത്.

അനന്തു ഗിരീഷിന്റെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റത്തിന്റെ പാടുകള്‍ ഉള്ളതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. രണ്ടു കൈയിലേയും ഞരമ്പുകള്‍ മുറിഞ്ഞ നിലയിലാണ്.

കരമന-കളിയക്കാവിള ദേശീയപാതയില്‍ കൈമനത്തിന് അടുത്തുള്ള കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

തട്ടികൊണ്ടുപോയത് സംബന്ധിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം കൊഞ്ചിറവിളയില്‍ നടന്ന ഉത്സവത്തിനിടെ അനന്തുവിന്റെ സുഹൃത്തുകളും മറ്റൊരു സംഘവുമായി സംഘര്‍ഷമുണ്ടായതായി പറയുന്നു.

To Top