പണ്ട് സ്‌കൂള്‍ കാലത്ത് സാമൂഹ്യപഠന ക്ലാസ്സുകളില്‍ കേട്ടു പരിചയമായ ഒന്നാണ് പിളര്‍ന്നു കൊണ്ടിരിക്കുന്ന ഭൂഖണ്ഡം ഏതാണെന്ന ചോദ്യം. ഇതിനുത്തരം ആഫ്രിക്കയാണെന്നുള്ള കാര്യവും നമുക്ക് നന്നായിത്തന്നെ അറിയാം. ഭൗമാന്തര ചലനം മൂലമുണ്ടാകുന്ന ഭൂഖണ്ഡ വിഭജനത്തിന് ദശാബ്ദങ്ങള്‍ വേണ്ടി വരുമെന്നാണ് ശാസ്ത്രം കരുതിയിരുന്നത്. എന്നാല്‍ ശാസ്ത്രം കരുതിയതിനേക്കാള്‍ വേഗത്തിലാണ് ഈ പ്രക്രിയ നടക്കുന്നത്.