മാര്‍ച്ച് ആറിന്  ഉത്തര്‍പ്രദേശിലെ മീററ്റില്‍ 250ലേറെ മുസ്ലിം കുടുംബങ്ങള്‍ താമസിക്കുന്ന ചേരി അഗ്‌നിക്കിരയാക്കിയ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. മീററ്റില്‍ മുസ്ലിം കുടുംബങ്ങള്‍ താമസിക്കുന്ന  വീടുകള്‍ തീയിട്ടു നശിപ്പിച്ച സംഭവത്തിനു പിന്നില്‍ പൊലീസും ബി.ജെ.പി പ്രവര്‍ത്തകരുമെന്ന് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് മാര്‍ച്ച് 11ന് ബി.ജെ.പി നേതാവ് ഷാഹിദ് ഭാരതി അറസ്റ്റിലായിരുന്നു. ആക്രമണം നടത്തിയ ആള്‍ക്കൂട്ടത്തെ നയിച്ചത് ഇയാളാണെന്നായിരുന്നു ആരോപണം.