മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി മുന്‍ ഇന്‍കം ടാക്സ് കമീഷണര്‍ ആര്‍ മോഹനനെ നിയമിക്കും

മുഖ്യമന്തി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായി മുൻ ഇൻകം ടാക്സ് കമീഷണർ ആർ മോഹനനെ നിയമിക്കാൻ തീരുമാനിച്ചു.

എംവി ജയരാജൻ സിപിഐ(എം) കണ്ണൂർ ജില്ലാ സെക്രട്ടറിയായ സാഹചര്യത്തിലാണ് നിയമനം.
ഇന്ത്യൻ റവന്യൂ സർവീസിൽ ചേരുന്നതിന് മുമ്പ് റിസർവ് ബാങ്കിൽ ഓഫീസറായിരുന്നു.

കോയമ്പത്തൂരിൽ ഇൻകം ടാക്സ് കമീഷണറായിരിക്കെ സ്വയം വിരമിച്ചു. അതിന് ശേഷം തിരുവനന്തപുരം ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻറ് ടാക്സേഷനിൽ സീനിയർ കൺസൾടൻറും സിഡിഎസിൽ വിസിറ്റിങ് ഫെലോയുമാണ്. മുൻ ചീഫ് സെക്രട്ടറി നളിനി നെറ്റോയുടെ സഹോദരനാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News