റഫേലുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ ചോര്‍ന്നിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതയില്‍

റഫേലുമായി ബന്ധപ്പെട്ട സുപ്രധാന രേഖകള്‍ ചോര്‍ന്നിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതയില്‍. രേഖകളുടെ ഫോട്ടോ കോപ്പികളാണ് ചോര്‍ത്തിയതെന്നും ഇത് പ്രചരിപ്പിക്കുന്നത് മോഷണമായി കണ്ട് പുന പരിശോധന ഹര്‍ജികള്‍ തള്ളണമെന്നും കേന്ദ്രസര്‍ക്കാര്‍.

അഴിമതി പോലുള്ള ഗുരുതരമായ കുറ്റ കൃത്യങ്ങള്‍ ദേശ സുരക്ഷയുടെ മറവില്‍ മൂടി വെക്കാന്‍ കഴിയില്ലെന്ന സുപ്രീംകോടതിയുടെ നിരീക്ഷണം കേന്ദ്രസര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് പുറത്തു വന്നിരിക്കുന്ന രേഖകള്‍ പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും മോഷ്ടിച്ചതാണെന്നും അതുകൊണ്ട് മോഷ്ടിക്കപ്പെട്ട രേഖകളുടെ അടിസ്ഥാനത്തിലുള്ള പുനപരിശോധന ഹര്‍ജികള്‍ തള്ളണമെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വാദം.

എന്നാല്‍ വാദങ്ങള്‍ തിരിച്ചടിയായെന്ന ബോധ്യം വന്നതോടെ രേഖകള്‍ മോഷണം പോയെന്നത് തീര്‍ത്തും തെറ്റായ കാര്യം എന്ന് ചൂണ്ടികാട്ടി കേന്ദ്രം മലക്കം മറഞ്ഞിരിക്കുകയാണ്.

സര്‍ക്കാര്‍ രഹസ്യ രേഖകള്‍ ആയി കണക്കാക്കുന്നവയുടെ പകര്‍പ്പുകള്‍ പുറത്തു പോയെന്നാണ് ഉദ്ദേശിച്ചതെന്ന് ചൂണ്ടികാട്ടി കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.

രേഖകള്‍ പുറത്തു വന്നതിനെ കുറിച്ച് ഫെബ്രുവരി 28 മുതല്‍ ആഭ്യന്തര അന്വേഷണം നടക്കുകയാണെന്ന് കേന്ദ്രം സത്യവാങ്മൂലത്തില്‍ പറയുന്നു. രേഖകള്‍ മോഷ്ടിക്കപ്പെട്ടതാണെങ്കിലും പരിശോധിക്കുന്നതിന് തടസ്സം ഇല്ലെന്ന കോടതിയുടെ നിരീക്ഷണം കേന്ദ്ര സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

അഴിമതി പോലുള്ള ഗുരുതരമായ കുറ്റ കൃത്യങ്ങള്‍ ദേശ സുരക്ഷയുടെ മറവില്‍ മൂടി വെക്കാന്‍ കഴിയില്ലെന്ന് കോടതി വാദത്തിനിടെ നിരീക്ഷിച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് കേന്ദ്രം കളം മാറ്റി ചവിട്ടുന്നത്. നിരപരാധിത്വം തെളിയിക്കാന്‍ ഒരു പ്രതി മോഷ്ടിച്ച രേഖകള്‍ ഹാജരാക്കിയാല്‍ അതു പരിഗണിക്കേണ്ടി വരില്ലേയെന്ന് കോടതി കേന്ദ്ര സര്‍ക്കാരിനോട് ചോദിച്ചിരുന്നു.

പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ അനുവദിക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം ഇന്ന് രാവിലെ കോടതി അംഗീകരിച്ചിരുന്നു. നാളെ കേസ് പരിഗണിക്കാന്‍ ഇരിക്കെയാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.

നാളെ വൈകുന്നേരം മൂന്ന് മണിയ്ക്ക് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. പുറത്തുവന്ന രഹസ്യ രേഖകള്‍ ശത്രു രാജ്യങ്ങള്‍ക്ക് ലഭിച്ചിരിക്കാം ഇത് രാജ്യ സുരക്ഷയെ ബാധിക്കുമെന്നുമാണ് സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ വാദം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News