സര്‍വകക്ഷി യോഗത്തില്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടിക്കാറാം മീണയോട് തട്ടിക്കയറി ബിജെപി നേതാക്കള്‍

ശബതിമല വിഷയത്തിന് പിന്നാലെ ചീഫ് ഇലക്ടറല്‍ ഓഫീസറോട് വീണ്ടും കൊമ്പുകോര്‍ത്ത് ബിജെപി നേതാക്കള്‍. സിഇഒ ടിക്കാറാം മീണ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ബിജെപി പ്രസിഡണ്ട് പിഎസ് ശ്രീധരന്‍പിള്ളയും, എന്‍ രാധാകൃഷ്ണനും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഇലക്ടറല്‍ ഓഫീസറോട് കയര്‍ത്ത് സംസാരിച്ചത്.

യോഗത്തിനെത്തിയ തങ്ങള്‍ രണ്ട് മിനുട്ടിലേറെ പുറത്ത് കാത്തുനിന്നുവെന്നും തങ്ങളോട് ഇരിക്കാന്‍ പോലും ആരും പറഞ്ഞില്ലെന്നുമാണ് പിഎസ് ശ്രീധരന്‍പിള്ളയുടെ ആക്ഷേപം.

പരിമിതികളില്‍ നിന്നുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത് ഓഫീസിന് സ്ഥല പരിമിതിയുണ്ട് അത് മനസിലാക്കി പെരുമാറണമെന്നും ടിക്കാറാം മീണ ബിജെപി നേതാക്കളോട് മറുപടി പറഞ്ഞെങ്കിലും ബിജെപി നേതാക്കള്‍ ബഹളം തുടര്‍ന്നുകൊണ്ടിരുന്നു.

നേരത്തെ ശബരിമല വിഷയം തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ച് തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ചാല്‍ കര്‍ശനമായ നടപടിയുണ്ടാകുമെന്ന് ടിക്കാറാം മീണ പത്രസമ്മേളനത്തില്‍ അറിയിച്ചതിന് പിന്നാലെ കോണ്‍ഗ്രസും ബിജെപിയും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here