വടകര മണ്ഡലത്തിലെ മലയോര മേഖലകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന് ആവേശകരമായ സ്വീകരണം

വടകര മണ്ഡലത്തിലെ മലയോര മേഖലകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന് ആവേശകരമായ സ്വീകരണം. നാദാപുരം നിയമസഭാ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലാണ് ബുധനാഴ്ച പി ജയരാജന്‍ വോട്ടര്‍മാരെ കണ്ടത്. മണ്ഡലത്തിലെ കലാലയങ്ങളും ജയരാജന്‍ സന്ദര്‍ശിച്ചു.

വടകരയുടെ മനസ്സ് കീഴടക്കുകയാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പി ജയരാജന്‍. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് പി ജയരാജനെ സ്വീകരിക്കാനെത്തുന്നത്.

നാദാപുരം അസംബ്‌ളി മണ്ഡലത്തിലെ മലയോര പ്രദേശങ്ങളിലെത്തി സ്ഥാനാര്‍ത്ഥി വോട്ട് അഭ്യര്‍ത്ഥിച്ചു. കാവിലുംപാറയില്‍ നിന്ന് തുടങ്ങി മരുതോങ്കര, വിലങ്ങാട്, വാണിമേല്‍, വളയം, തുണേരി, കല്ലാച്ചി, എടച്ചേരി എന്നിവിടങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കി.

ടൗണുകള്‍ കേന്ദ്രീകരിച്ച് നടന്ന റോഡ് ഷോയിലും പി ജയരാജന്‍ പങ്കെടുത്തു

നാദാപുരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചും പി ജയരാജന്‍ വോട്ട് തേടി. ടൗണുകളില്‍ നടത്തുന്ന റോഡ് ഷോയിലൂടെ പരമാവധി വോട്ടര്‍മാരെ നേരില്‍ കാണാനുള്ള ശ്രമത്തിലാണ് സ്ഥാനാര്‍ത്ഥി.

എം എല്‍ എ മാരായ ഇ കെ വിജയന്‍, കെ ദാസന്‍ എന്നിവരും ജയരാജനൊപ്പം പ്രചരണത്തില്‍ പങ്കെടുത്തു. ഇന്ന് കൊയിലാണ്ടി അസംബ്ലി മണ്ഡലത്തിലാണ് പി ജയരാജന്റെ പര്യടനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here