അബുദാബി ശക്തി അവാര്‍ഡുകള്‍ക്ക് പരിഗണിക്കുന്നതിന് സാഹിത്യകൃതികള്‍ ക്ഷണിക്കുന്നു.

2016 ജനുവരി 1 മുതല്‍ 2018 ഡിസം ബര്‍ 31 വരെയുള്ള കാലയളവില്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച മൗലിക കൃതികളാണ് അവാര്‍ഡിന് പരിഗണിക്കുന്നതെന്നു ഭാരവാഹികള്‍ അറിയിച്ചു.

കവിത, നോവല്‍, ചെറുകഥ, നാടകം. ബാലസാഹിത്യം, വിജ്ഞാനസാഹിത്യം (ചരിത്രം, വിദ്യാഭ്യാസം, ശാസ്ത്രം, ഭാഷ, മന:ശ്ശാസ്ത്രം, സംസ്‌കാരം, നാടോടി വിജ്ഞാനീയം തുടങ്ങിയവ) എന്നീ സാഹിത്യ ശാഖയില്‍ പെടുന്ന കൃതികള്‍ക്കാണ് അബുദാബി ശക്തി അവാര്‍ഡുകള്‍ നല്‍കുന്നത്.

സാഹിത്യ നിരൂപണ കൃതിക്ക് ശക്തി തായാട്ട് അവാര്‍ഡും ഇതര സാഹിത്യ വിഭാഗം (ആത്മകഥ, ജീവചരിത്രം, സ്മരണ. യാത്രാവിവരണം തുടങ്ങിയവ) ശക്തി എരുമേലി പരമേശ്വരന്‍പിള്ള അവാര്‍ഡും നല്‍കും.

അവാര്‍ഡുകള്‍ക്ക് പരിഗണികുന്നതിനുള്ള കൃതികളുടെ മൂന്നു കോപ്പി വീതം കണ്‍വീനര്‍, അബുദാബി ശക്തി അവാര്‍ഡ് കമ്മിറ്റി, ദേശാഭിമാനി
അരിസ്‌റ്റോ ജംഗ്ഷന്‍, തിരുവനന്തപുരം 695001 എന്ന വിലാസത്തില്‍ 2019 ഏപ്രില്‍ 10 നകം ലഭിക്കത്തക്കവിധം അയക്കണമെന്ന് അവാര്‍ഡ് കമ്മിറ്റി ചെയര്‍മാന്‍ പി. കരുണാകരനും കണ്‍വീനര്‍ എ. കെ. മൂസമാസ്റ്ററും സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.