അടിസ്ഥാനമില്ലാത്ത വാര്‍ത്തകളെ എന്നും കണക്കിന് ശിക്ഷിച്ചിട്ടുണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. കള്ളവാര്‍ത്തകളുടെ പേരില്‍ മുഖ്യമന്ത്രിയില്‍ നിന്ന് പഴികേള്‍ക്കാത്ത മാധ്യമങ്ങളും വിരളമാണ്. നേരായ കാര്യത്തെ എങ്ങനെ വക്രീകരിക്കാമെന്ന് പ്രധാന പത്രങ്ങള്‍ നോക്കിയാല്‍ മനസിലാകുമെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന നളിനി നെറ്റോയുടെ രാജി സംബന്ധിച്ച വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.