ലയണല്‍ മെസി നിറഞ്ഞാടിയ മത്സരത്തില്‍ ലിയോണിനെ ഒന്നിനെതുിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് ബാഴ്‌സലോണ അവസാന എട്ടില്‍ എത്തി.

ചാമ്പ്യന്‍സ് ലീഗില്‍ തോല്‍വി അറിയാതെയാണ് ബാഴ്‌സലോണയും ഫ്രഞ്ച് ക്ലബായ ലിയോണയുടെയും വരവ്. എന്നാല്‍ ബാഴ്‌സയുടെ ഹോം ഗ്രൗണ്ടില്‍ പക്ഷേ ലിയോണിന് പിഴച്ചു. മെസി രണ്ടു ഗോളുകള്‍ നേടുകയും രണ്ടു ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തു.

ഫിലിപെ കുടിഞ്ഞോ, ജെറാര്‍ഡ് പിക്വെ, ഉസ്മാന്‍ ഡെംബലേ എന്നിവരാണ് ബാഴ്‌സലോണയുടെ ഗോളുകള്‍ നേടിയത്. ലൂക്‌സ് ടൗസാര്‍ട്ടാണ് ലിയോണിന്റെ ഏക ഗോള്‍ നേടിയത്.