മസൂദ് അസ്ഹറിനെ വിട്ട് തരണം; ഇമ്രാന്‍ ഖാന്‍ മസൂദിനെ ഇന്ത്യയ്ക്ക് കൈമാറണമെന്ന് ഇന്ത്യ പാക്കിസ്താനോട് ആവശ്യപ്പെട്ടു

തീവ്രവാദി മസൂദ് അസ്ഹറിനെ വിട്ട് തരണമെന്ന് ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. ഇമ്രാന്‍ഖാന്‍ ഇത്ര വലിയ ആളാണങ്കില്‍ മസൂദിനെ ഇന്ത്യയ്ക്ക് കൈമാറുകയാണന്ന് വേണ്ടതെന്ന് വിദേശകാര്യമന്ത്രി സുഷമസ്വരാജ് വ്യക്തമാക്കി.അതേ സമയം മസൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള പ്രമേയം ഐക്യരാഷ്ട്രസഭയുടെ സുരക്ഷ സമിതിയില്‍ പരാജയപ്പെട്ടു.

ജയിശ സ്ഥാപകന്‍ മസൂദ് അസ്ഹറിനെ വിട്ട് തരാന്‍ പാക്കിസ്ഥാന്‍ തയ്യാറാകണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ജമ്മു കാശ്മീരിലെ നിരവധി തീവ്രവാദ സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ മസൂദ് അസ്ഹറാണ്.

ഇന്ത്യ അന്വേഷിക്കുന്ന തീവ്രവാദിയ്ക്ക് എല്ലാ സഹായവും നല്‍കുന്ന പാക്കിസ്ഥാന്‍ അത് നിറുത്താതെ ഇനി നയതന്ത്ര ചര്‍ച്ചയില്ലെന്ന് വിദേശകാര്യമന്ത്രി സുഷമസ്വരാജ് പറഞ്ഞു.

പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനെക്കുറിച്ച് പലരും പുകഴ്ത്ത് പറയുന്നു. അത്ര മഹാനാണ് ഇമ്രാനെങ്കില്‍ , മസൂദ് അസ്ഹറിനെ ഇന്ത്യയ്ക്ക് വിട്ട് തരുകയാണ് വേണ്ടതെന്ന് സുഷമസ്വരാജ് ആവശ്യപ്പെട്ടു.

ജയിശ മുഹമ്മദിന്റെ കേന്ദ്രങ്ങള്‍ തകര്‍ത്തപ്പോള്‍ തിരിച്ചടിക്കാന്‍ സൈന്യമെത്തിയത് എന്തിനെന്ന ചോദ്യവും സുഷമസ്വരാജ് ഉയര്‍ത്തി.മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള പ്രമേയം ഐക്യരാഷ്ട്രസഭയുടെ സുരക്ഷ കൗണ്‍സില്‍ യോഗത്തില്‍ പരാജയപ്പെട്ടു.

ചട്ടങ്ങള്‍ പാലിച്ചില്ലെന്ന് കണ്ടെത്തയതിനെ തുടര്‍ന്ന് പ്രമേയം മാറ്റി വച്ചത്.അതേ സമയം താന്‍ അരോഗ്യവാനാണന്ന്, മസൂദ് അസ്ഹര്‍ വ്യക്തമാക്കുന്ന ശബ്ദസന്ദേശം പുറത്ത് വന്നു. മസൂദ് അതീവ ഗുരുതരാവസ്ഥയിലാണന്ന് പാക്ക് വിദേശകാര്യമന്ത്രി ഷാ മുഹമ്മദ് ഖുറേഷി നേരത്ത് അവകാശപ്പെട്ടിരുന്നു.ഇത് തെറ്റാണന്ന വ്യക്തമാക്കുന്നതാണ് പുറത്ത് വന്ന ശബ്ദ സന്ദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here