കേരളത്തിലെ മൂന്ന് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ, ലെെംഗിക പീഡനകേസ്

എം എൽ എമാരായ ഹൈബി ഈഡൻ അടൂർപ്രകാശ് എ പി അനിൽകുമാർ എന്നിവർക്കെതിരെ ലൈംഗികപീഡനത്തിന് ക്രൈംബ്രാഞ്ച് കേസെടുത്തു സോളാർകേസിലെ യുവതി നൽകിയ പരാതിയിലാണ് നിയമോപദേശത്തിന് അടിസ്ഥാനത്തിൽ എഫ്ഐആർ ഇട്ടത് സോളാർ വ്യവസായം തുടങ്ങാൻ സഹായ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു യുവതിയുടെ പരാതി.

ഹൈബി ഈഡന് എതിരെ ബലാൽസംഗത്തിനും അടൂർ പ്രകാശ് എ പി അനിൽകുമാർ എന്നിവർക്കെതിരെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ് കേസ്.

ലൈംഗികപീഡനത്തിന് ഇരയായ യുവതി ഇതുസംബന്ധിച്ച് പോലീസിന് പരാതി നൽകിയിരുന്നു. പരാതിയും ഇരയുടെ മൊഴിയും പരിശോധിച്ച് നിയമവിദഗ്ധർ കേസെടുക്കാൻ നിയമോപദേശം നൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് തിരുവനന്തപുരം ക്രൈം ബ്രാഞ്ച് എഫ് ഐ ആർ ഇട്ടത്.

ജനപ്രതിനിധികൾക്ക് എതിരായ കേസുകൾ കൈകാര്യംചെയ്യുന്ന കൊച്ചിയിലെ പ്രത്യേക കോടതിയിലേക്ക് കേസ് മാറ്റി. കോടതിയിൽ ഹാജരായി മൂന്ന് എംഎൽഎമാരും ജാമ്യം എടുക്കുകയും വിചാരണ ഉൾപ്പെടെയുള്ള തുടർനടപടികൾക്ക് വിധേയരാവുകയും വേണം.

മൂന്ന് എംഎൽഎമാർ ലൈംഗികപീഡന കേസിൽ ഉൾപ്പെട്ടത് കോൺഗ്രസ് നേതൃത്വത്തിന് തലവേദനയായി. ലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമായ പശ്ചാത്തലത്തിൽ വിശേഷിച്ചും. ലൈംഗികപീഡന കേസിൽ ഉൾപ്പെട്ട മൂന്ന് പേരും കോൺഗ്രസ് സ്ഥാനാർത്ഥി സാധ്യത പട്ടികയിൽ ഉള്ള പേരുകളാണ്.

ഇവർ സ്ഥാനാർത്ഥികളായാൽ തങ്ങൾക്കെതിരായ ക്രിമിനൽ കേസുകളുടെ വിവരങ്ങൾ തെരഞ്ഞെടുപ്പ് ചട്ടം അനുസരിച്ച് പരസ്യപ്പെടുത്തേണ്ടി വരും താൻ ബലാൽസംഗ കേസിൽ പ്രതിയാണെന്ന് ഹൈബി ഈഡനും, തങ്ങൾ പ്രകൃതിവിരുദ്ധ ലൈംഗിക പീഡന കേസിൽ പ്രതികളാണെന്ന് എ പി അനിൽകുമാർ അടൂർ പ്രകാശ് എന്നിവർക്കും പത്രപരസ്യം നല്കേണ്ടിവരും കോൺഗ്രസിനെയും യുഡിഎഫിനെയും ഇത് രാഷ്ട്രീയമായി പ്രതിരോധത്തിലാക്കും എന്ന് ഉറപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News