തൊഴിലില്ലായ്മ നിരക്ക് 45 വര്‍ഷത്തെ ഏറ്റവും കൂടിയനിലയിലാണെന്നു വ്യക്തമാക്കുന്ന നാഷനല്‍ സാംപിള്‍ സര്‍വേയുടെ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ പൂഴ്ത്തിവച്ചതിനു പിന്നാലെ ‘മുദ്ര’ പദ്ധതിപ്രകാരം എത്ര പേര്‍ക്കു തൊഴില്‍ ലഭിച്ചെന്ന കണക്കും പുറംലോകം കണ്ടില്ല. മുദ്ര പദ്ധതി പ്രകാരം രാജ്യത്ത് സൃഷ്ടിച്ച തൊഴിലവസരങ്ങള്‍ സംബന്ധിച്ച ലേബര്‍ ബ്യൂറോയുടെ കണക്ക് അടുത്ത രണ്ട് മാസത്തേയ്ക്ക് കൂടി പുറത്തുവിടേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം.