ഷിഹാബുദ്ധീൻ വധക്കേസ് 7 ആര്‍എസ്എസ് ക്രിമിനലുകള്‍ക്ക് ജീവപര്യന്തം തടവ്; കൂടാതെ നാല് വര്‍ഷം തടവ് വേറെയും അനുഭവിക്കണം

സിപിഐ എം പ്രവർത്തകൻ തൃശൂർ തിരുനെല്ലൂര്‍ മതിലകത്ത് ഷിഹാബുദ്ദീനെ കൊലപ്പെടുത്തിയ കേസിൽ 7 ആർ എസ് എസ് പ്രവർത്തകർക്ക് ജീവപര്യന്തം,കേസിൽ ‘ഒന്നു മുതൽ ഏഴ് വരെയുള്ള പ്രതികളെയാണ്‌ കുറ്റക്കാരെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

2015 മാര്‍ച്ച് ഒന്നിനാണ് രാത്രി ആര്‍എസ്എസ് ക്രിമിനലുകള്‍ ഷിഹാബുദ്ദീനെ കൊലപ്പെടുത്തിയത്. ഹോട്ടലില്‍നിന്ന് കുട്ടികള്‍ക്ക് ഭക്ഷണം വാങ്ങി സുഹൃത്തായ ബൈജുവിനൊപ്പം ബൈക്കില്‍ തിരികെ വീട്ടിലേക്ക് മടങ്ങവെ ആണ് RSSക്രിമിനൽ സംഘം ഷിഹാബുദ്ധീനെ വധിച്ചത്.

കാര്‍കൊണ്ട് ഇടിച്ചുവീഴ്ത്തിയ ശേഷമാണ് ഷിഹാബുദ്ദീനെ വാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. 49വെട്ടാണ്‌ ശരീരത്തിലുണ്ടായിരുന്നത്‌. കാറിടിപ്പിച്ച് വീഴ്ത്തിയശേഷം നാലു പേര്‍ വാളുകൊണ്ട് തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു.

കേസിൽ പ്രതികളുടെ പങ്കാളിത്തം കൃത്യമായി തന്നെ പ്രോസിക്യൂഷന് തെളിയിക്കാൻ ആയെന്നും അതി പൈശാചികമായ ഈ കൊലപാതകം കോടതിയെ ബോധിപ്പിക്കാൻ കഴിഞ്ഞു എന്നുംസ്പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ ഡി ബാബു പറഞ്ഞു.

ഷിഹാബിനെ വകവരുത്താന്‍ വേണ്ടി മാത്രം രണ്ടാഴ്ചമുമ്പാണ് പ്രതികളിലൊരാള്‍ പഴയ കാര്‍ വാങ്ങുകയായിരുന്നു.സജീവ RSS പ്രവർത്തകരായ എളവള്ളി പട്ടാളി വീട്ടിൽ നവീന്‍, ആയിരംകണ്ണി ക്ഷേത്രത്തിനടുത്ത് പ്രമോദ് , ചുക്കുബസാർ കോന്തച്ചൻ വീട്ടിൽ രാഹുല്‍,

ചുക്കു ബസാർ മുക്കോലവീട്ടിൽ വൈശാഖ് , തിരുനെല്ലൂര്‍ തെക്കേപ്പാട്ട് സുബിന്‍ എന്ന കണ്ണന്‍,പാവറട്ടി കോന്തച്ചൻവീട്ടിൽ ബിജു,എളവള്ളി കളപ്പുരയ്ക്കല്‍ വിജയശങ്കര്‍ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.

പ്രതികൾ ജീവപര്യന്തം കൂടാതെ 4 വർഷം തടവ് വേറെയും അനുഭവിക്കണം,കൂടാതെ 5000 രൂപ വീതം പ്രതികൾ പിഴയും അടയ്ക്കണം.

കേസിൽ 79 സാക്ഷികളാണുണ്ടായിരുന്നത്‌. ഷിഹാബുദ്ദീന്റെ സഹോദരന്‍ മുജീബ് റഹ്മാനെയും ആര്‍എസ്എസുകാരാണ് കൊലപ്പെടുത്തിയത്. ആ കേസിെന്റെ വിചാരണ തുടങ്ങിയിട്ടില്ല. 2006 ജനുവരി 20നാണ് ആര്‍എസ്എസ് ക്രിമിനലുകള്‍ മുജീബുർ റഹ്‌മാനെ കൊലപ്പെടുത്തിയത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel