ടോം വടക്കല്‍ ബിജെപിയില്‍ പോയതില്‍ ആശ്ചര്യപ്പെടാനൊന്നുമില്ല; കോണ്‍ഗ്രസില്‍ ഇത് പുതുമയുള്ള കാര്യമല്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: കോൺഗ്രസ്‌ നേതാവ്‌ ടോം വടക്കൻ ബിജെപിയിൽ പോയതിൽ പ്രത്യേക ആശ്ചചര്യത്തിന്റെ കാര്യമില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ.

കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ഇതിൽ വലിയ പുതുമയില്ല.ഫേസ്‌ബുക്ക്‌ കുറിപ്പിലാണ്‌ മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്‌.

കോൺഗ്രസ് ബിജെപി യുടെ റിക്രൂട്ടിങ് കേന്ദ്രമായി മാറുകയാണ്. ഒരുപാട് നേതാക്കളാണ് കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് പോകുന്നത്.

പല സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ പങ്കെടുത്ത് ജയിച്ച കോൺഗ്രസ് ജനപ്രതിനിധികൾ ബിജെപി യിലേക്ക് മാറിയിരിക്കുന്നു എന്നതാണ് കഷ്ടം.

അതിൽ ഏറ്റവും വലിയ പോരാട്ടം നടന്നുവെന്ന് കോൺഗ്രസ്സുകാർ തന്നെ പറയുന്ന ഗുജറാത്തിൽ നാലോ അഞ്ചോ പേർ ബിജെപിയിലേക്ക് കൂറുമാറിക്കഴിഞ്ഞു.

നമ്മുടെ മത നിരപേക്ഷത സംരക്ഷിക്കണമെന്ന് ആഗ്രഹിക്കുന്ന വോട്ടർമാർക്ക് ഒരു ആശങ്കയും ഉണ്ടാകില്ല. നല്ല കരുത്തോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികൾ കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലും മത്സരിക്കുന്നുണ്ട്. ഈ സാഹചര്യം അവർ കൃത്യമായി മനസ്സിലാക്കി പ്രതികരിക്കുമെന്നാണ് കരുതുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here