ബി ജെ പി പ്രവര്‍ത്തകനെ ആക്രമിച്ച കേസില്‍ ബി ജെ പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കൊടുങ്ങല്ലൂര്‍ എടവിലങ്ങ് പൊടിയന്‍ ബസാറില്‍ ബി ജെ പി പ്രവര്‍ത്തകനായ അറക്കല്‍ വീട്ടില്‍ സതീഷ്നെ ആക്രമിച്ച കേസിൽ ബി.ജെ.പി പ്രവർത്തകർ അറസ്റ്റിൽ.

എടവിലങ്ങ് ചെമ്പനേഴത്ത് ലാലു, മണലിക്കാട്ടില്‍ പ്രശാന്ത്, കാറളം ചുള്ളിപറമ്പില്‍ മുരളിധരന്‍ എന്ന കണ്ണന്‍, എടവിലങ്ങ് പുല്ലാര്‍ക്കാട്ട് അമല്‍ കൃഷ്ണ, പുല്ലാര്‍ക്കാട്ട് അഖില്‍ കൃഷ്ണ എന്നിവരെയാണ് കൊടുങ്ങല്ലൂര്‍ സി.ഐ
കെ.ജി. അനീഷിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ വിപിന്‍ കെ. വേണുഗോപാല്‍, അനീഷ്, സീനിയര്‍ പോലീസുകാരായ സി.ആര്‍ പ്രദീപ്, സഞ്ജയന്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ പത്താം തിയ്യതി വൈകീട്ട് ആറ് മണിയോടെ ആയിരുന്നുസംഭവം. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന സംഘര്‍ഷത്തെ തുടര്‍ന്നുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിറകില്ലെന്ന് പൊലീസ് പറഞ്ഞു.

ബി.ജെ.പി പ്രവർത്തകർ തമ്മിൽ പ്രദേശത്ത് ഇപ്പോഴും സംഘർഷം തുടർക്കഥ ആവുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News