കൊല്ലത്തും കോണ്ഗ്രസില് പൊട്ടിത്തെറി; കോണ്ഗ്രസ് തെരഞ്ഞെടുപ്പ് പ്രവർത്തനം ബഹിഷ്കരിച്ച് ഡിസിസി ഭാരവാഹികള്‍ പ്രതിഷേധ യോഗം ചേര്‍ന്നു

തെരഞ്ഞെടുപ്പ് പ്രവർത്തനം നിർത്തിയെന്ന് കൊല്ലത്തെ കോൺഗ്രസ് പ്രവർത്തകർ. പന്മന അഞ്ചാലുമൂട് ബ്ലോക്ക് പ്രസിഡന്റ് നിയമനത്തിനെതിരെയാണ് ഗ്രൂപ്പിനതീതമായു പ്രതിഷേധം ഉയർന്നത് യുഡിഎഫ് സ്ഥാനാർത്ഥിയെ പരാജയപെടുത്താനുള്ള കൊല്ലം ഡിസിസി പ്രസിഡന്റിന്റെ ഗൂഢാലോചനയാണ് നുയമനത്തിനു പിന്നിലെന്നും ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു.

പന്മന,അഞ്ചാലുമൂട് ബ്ലോക്ക് പ്രസിഡന്റുമാരെ 20 ലക്ഷം രൂപ വാങി കൊല്ലം ഡിസിസി പ്രസിഡന്റ് നിയമിക്കുന്നു എന്നു കാട്ടി കെപിസിസി പ്രസിഡന്റിന് ഒരു വിഭാഗം നൽകിയ പരാതിയിൽ പരിഹാരം കാണാനായില്ല.

ഇതിനെ തുടർന്നാണ് കൊല്ലം കടവൂരിൽ കോൺഗ്രസ് ഡിസിസി സെക്രട്ടറി പ്രസാദ് നാണപ്പന്റെ നേതൃത്വത്തിൽ പ്രതിഷേധയോഗം ചേർന്ന് പ്രേമചന്ദ്രനു വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തേണ്ടെന്ന് തീരുമാനിച്ചത്.

ആർ.എസ്സ്.എസ്സ് ബന്ധമുള്ള ഒരു കശുവണ്ടി മുതലാളിയിൽ നിന്ന് പണം വാങി നിയമനം നടത്തിയത് കോൺഗ്രസ് പ്രവർത്തകരുടെ മനോവീര്യം കെടുത്തിയെന്നും ഇതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും നൈസാം ആരോപിച്ചു.

യുഡിഎഫ് സ്ഥാനാർത്ഥിക്കു വേണ്ടി ഇലക്ഷൻ പ്രചരണത്തിന് ഇതു വരെ ഇറങിയില്ലെന്നും അഞ്ചാലുമൂട് ബ്ലോക്ക് കോണഗ്രസ് കമ്മിറ്റി വ്യക്തമാക്കി.

ഡിസിസി ഭാരവാഹികളും മഹിളാകോൺഗ്രസ് യൂത്ത് കോണഗ്രസ് പ്രവർത്തകരും പ്രതിഷേധയോഗത്തിൽ പങ്കെടുത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here