തിരുവനന്തപുരം ശ്രീവരാഹത്ത് ഡിവൈഎഫ്ഐ പ്രവർത്തകനെ കുത്തി കൊലപ്പെടുത്തി

തിരുവനന്തപുരം ശ്രീവരാഹത്ത് ഡിവൈഎഫ്ഐ പ്രവർത്തകനെ കുത്തി കൊലപ്പെടുത്തി. മണിക്കുട്ടൻ (26) ആണ് കൊല്ലപ്പെട്ടത്. കുത്തിയത് കഞ്ചാവ് മാഫിയ സംഘത്തിലെ അർജ്ജുൻ എന്ന് സുഹൃത്തുക്കൾ.

കഞ്ചാവ് ലഹരിയിലുള്ളവരുടെ കുത്തേറ്റാണ് മണിക്കുട്ടന് കൊല്ലപ്പെട്ടതെന്നാണ് പൊലീസ് നിഗമനം. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മണിക്കുട്ടന് മരണപ്പെട്ടത്.

കൊലപാതകത്തില് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളായ രജിത്, മനോജ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

കഞ്ചാവ് മാഫിയകൾ തമ്മിലുള്ള അടിപിടി തടയാൻ ചെന്ന മണിക്കുട്ടന് തര്ക്കത്തിനിടയില് കുത്തേല്ക്കുകയായിരുന്നു. മണിക്കുട്ടന്റെ രണ്ട് പ്രവര്ത്തകര്ക്കും കുത്തേറ്റിട്ടുണ്ട്. ഉണ്ണിക്കണ്ണൻ ,വിമൽ എന്നിവർക്കാണ് കുത്തേറ്റത്. ഇവര് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News