കേരള കോണ്‍ഗ്രസിലെ സീറ്റ് തര്‍ക്കത്തിന്റെ പേരില്‍ യുഡിഎഫില്‍ പ്രതിസന്ധി നിലനില്‍ക്കെ ലീഗ് ഉന്നതധികാര യോഗം കോഴിക്കോട് ചേര്‍ന്നു.

ഇടുക്കി സീറ്റിമായി ബന്ധപെട്ട് ജോസഫുമായി ചര്‍ച്ച നടത്തിയത് തങ്ങള്‍ക്ക് അറിയില്ലെന്നും ലീഗ് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ലീഗ് മധ്യസ്ഥ ചര്‍ച്ച നടത്തുന്നതായും പി കെ കുഞ്ഞാലികുട്ടി പറഞ്ഞു.

കേരള കോണ്‍ഗ്രസിലെ സീറ്റ് തര്‍ക്കത്തിന്റെ പേരില്‍ യൂ ഡി എഫ് ഇല്‍ പ്രതിസന്ധി നിലനില്‍ക്കെ ആണ് ലീഗ് ഉന്നതധികാര യോഗം കോഴിക്കോട് ചേര്‍ന്നത്.

ഇടുക്കി സീറ്റ് ജോസഫിന്  നല്‍കിയേക്കാം എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തു വന്ന സാഹചര്യത്തില്‍ ആയിരുന്നു ലീഗിന്റെ അടിയന്തര യോഗം.

ലീഗിന് മൂന്നാം സീറ്റി നല്‍കാതെ കേരള കോണ്‍ഗ്രസിന് രണ്ടു സീറ്റ് നല്‍കിയാല്‍ അത് പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ പ്രതിഷേധം ഉണ്ടാകുമെന്നാണ് ലീഗിന്റെ വിലയിരുത്തല്‍.

എന്നാല്‍ ഇടുക്കി സീറ്റിന്റെ കാര്യത്തില്‍ ചര്‍ച്ച നടത്തിയത് അറിയില്ലെന്നാണ് കുഞ്ഞാലികുട്ടി പ്രതികരിച്ചത്.

കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ലീഗ് മധ്യസ്ഥ ചര്‍ച്ച നടത്തുമെന്നാണ് യോഗത്തിനു ശേഷം കുഞ്ഞാലികുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചത്.