ന്യൂസിലാന്‍ഡില്‍ മുസ്ലിം പള്ളിയില്‍ വെടിവയ്പ്പ്. സൗത്ത് ഐലന്റ് സിറ്റിയിലെ പള്ളിയില്‍ ആണ് വെടിവെപ്പ് നടന്നത്. 6 പേര്‍ക്ക് ജീവന്‍ നഷ്ടമായി എന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍

ബംഗ്ലാദേശ് ക്രിക്കറ്റ് ടീം അംഗങ്ങളും പള്ളിയിലുണ്ടായിരുന്നു. ടീം അംഗങ്ങള്‍ സുരക്ഷിതര്‍ എന്ന് ക്യാപ്റ്റന്‍ തമീം ഇക്ബാല്‍ അറിയിച്ചു.

വെടിവെപ്പില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. അല്‍ നൂര്‍ പള്ളിയിലാണ് വെടിവയ്പ്പുണ്ടായത്. സ്ഥലത്ത് അതീവ ജാഗ്രത.

തോക്കുമായി പള്ളിയിലേക്ക് കയറി വെടിയുതിര്‍ക്കുകയായിരുന്നു.

അക്രമി ഥഇപ്പോഴും പള്ളിക്ക് ഉള്ളില്‍ തുടരുന്നു എന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പള്ളിക്ക് സമീപം താമസിക്കുന്നവര്‍ പുറത്തിറങ്ങരുതെന്നാണ് പൊലീസ് നിര്‍ദശം.

നിരവധി ആളുകള്‍ പള്ളിക്ക് സമീപം രക്തത്തില്‍ കുളിച്ചു കിടക്കുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. പക്ഷേ പൊലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. തൊട്ടടുത്തുള്ള മറ്റൊരു പള്ളിയും ഒഴിപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്.