ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയഭീതിപൂണ്ട മുസ്ലിംലീഗ് നേതൃത്വം പോപ്പുലര്‍ ഫ്രണ്ടുമായി വീണ്ടും രഹസ്യ ബാന്ധവത്തിന്. മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും മലപ്പുറം ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥിയുമായ പി കെ കുഞ്ഞാലിക്കുട്ടി, പൊന്നാനി മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ഇ ടി മുഹമ്മദ് ബഷീര്‍ എന്നിവര്‍ കഴിഞ്ഞ ദിവസം പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നസറുദ്ദീന്‍ എളമരവുമായി കൂടിക്കാഴ്ച നടത്തുന്ന വീഡിയോ പുറത്തുവന്നു .