കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്കുള്ള ഒഴുക്കിന്റെ തുടക്കമാണ് ടോം വടക്കന്റെ വരവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. ഇനിയും ഇത് തുടരുമെന്നും വിളിച്ചാല്‍ ആ നിമിഷം ബിജെപിയിലേക്ക് വരാന്‍ ആളുകള്‍ തയ്യാറാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ളയുടെ കാര്യത്തില്‍ ഇതിപ്പോള്‍ കണ്‍ഫ്യൂഷനായല്ലോ ദൈവമേ എന്ന് പറയേണ്ടി വരും. പറഞ്ഞുപറഞ്ഞ് അവസാനം പാര്‍ട്ടി അധ്യക്ഷന് സീറ്റില്ലാതാകുന്ന ലക്ഷണമാണ് ഇപ്പോള്‍. ബി.ജെ.പി. സ്ഥാനാര്‍ഥി പട്ടിക പുറത്തുവരാനിരിക്കെ, പ്രവര്‍ത്തകര്‍ ആകെ ‘കണ്‍ഫ്യൂഷ’നിലാണ്. പി.എസ്. ശ്രീധരന്‍പിള്ളയെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്.