ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു

ശ്രീശാന്തിനെതിരായ ബിസിസിഐയുടെ ആജീവനാന്ത വിലക്ക് പിന്‍വലിച്ചു. ശിക്ഷാ കലാവധി പുന: പരിശോധിക്കാന്‍ ബിസിസിഐക്ക് സുപ്രീംകോടി നിര്‍ദേശം.

അച്ചടക്ക നടപടി ബിസിസിഐക്ക് സ്വീകരിക്കാം എന്നും കോടതി. ശ്രീശാന്തിന്റെ നടപടി മൂന്നു മാസത്തിനകം തീര്‍പ്പാക്കണം.

അച്ചടക്ക നടപടിയും ക്രിമിനല്‍ കേസും രണ്ട് ആണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ഭാഗികമായി ആണ് ശ്രീശാന്തിന്റെ വിലക്ക് നീക്കിയത്. 2013 മുതല്‍ ഉള്ള നിയമയുദ്ധത്തില്‍ ആണ് ആശ്വാസ വിധി വന്നിരിക്കുന്നത്.

പ്രധാനമായും ശ്രീശാന്ത് പറഞ്ഞിരുന്നത് തനിക്ക വിദേശ ക്ലബുകളില്‍ കളിക്കാന്‍ ഈ ആജീവനാന്ത വിലക്ക് തടസമായിരുന്നു എന്നാണ്.

രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി കളിക്കുന്നതിനിടക്ക് കളിത്തോറ്റു കൊടുക്കാന്‍ വാതുവയ്പ്പ് നടത്തിയതായിരുന്നു അദ്ദേഹത്തിനെതിരായ കേസ്. കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ കളിയില്‍ ഒത്തുകളിച്ചുവെന്നായിരുന്നു ആരോപണം. തന്റെ രണ്ടാംഓവറില്‍ പതിനാലോ അതിലധികമോ റണ്‍സ് വിട്ടുകൊടുക്കാമെന്ന് ശ്രീശാന്ത വാഗ്ദാനം ചെയ്തെന്നായിരുന്നു വാര്‍ത്തകള്‍.തുടര്‍ന്ന് മേയ് 16നാണ് ഐപിഎല്‍ ഒത്തുകളി കേസില്‍ ശ്രീശാന്ത്, അങ്കിത് ചവാന്‍, അജീത് ചാന്ദില, എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.

മൂവരേയും ബിസിസിഐ തൊട്ടുപിന്നാലെ സസ്‌പെന്‍ഡ് ചെയ്തു. ആജീവനാന്ത വിലക്കും നല്‍കി

പിന്നീട് ഇവരെ കോടതി ഈ കേസില്‍ കുറ്റവിമുക്തര്‍ ആക്കിയിരുന്നു.

വാതുവയ്പ്പില്‍ ഉള്‍പ്പെട്ടെന്ന് കരുതുന്ന രാജസഥാന്‍ റോയല്‍സിനും ചെന്നെ സൂപ്പര്‍ കിംഗ്‌സിനും രണ്ടു വര്‍ഷത്തെ വിലക്ക് മാത്രമാണ് നല്‍കിയിരുന്നത്.

തനിക്കെതിരെ നടക്കുന്നത് മനുഷത്വരഹിതമായ നടപടിയാണ് നടക്കുന്നതെന്ന് ശ്രീശാന്ത് കോടതിയില്‍ വാദിച്ചിരുന്നു.

ഇപ്പോഴെങ്കിലും ഇത്തരത്തില്‍ ഒരു തീരുമാനമെടുത്തതില്‍ വളരെ സന്തോഷമുണ്ട്, ആറു മാസത്തിനുള്ളില്‍ തിരികെയെത്താന്‍ കഴിയുമെന്നാണ് എന്റെ വിശ്വാസം. ശിക്ഷ ഒരു വര്‍ഷമോ രണ്ടു വര്‍ഷമോ ആണെങ്കിലും ഇപ്പോള്‍ തന്നെ ഞാന്‍ ആറു വര്‍ഷമായി ശിക്ഷ അനുഭവിക്കുന്നുണ്ട്…ശ്രീശാന്ത് പറയുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News