മൂന്ന് പതിറ്റാണ്ടായി നെഹ്‌റു കുടുംബത്തിന്റെ വിശ്വസ്തനായിരുന്ന ടോം വടക്കന്‍ അപ്രതീക്ഷിതമായി ബിജെപിയില്‍ എത്തിയതിന്റെ ആഘാതത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. രണ്ടു പതിറ്റാണ്ടിലേറെയായി കോണ്‍ഗ്രസ് മാധ്യമവിഭാഗം ചുമതലക്കാരനെന്ന നിലയില്‍ കേന്ദ്രനേതൃത്വത്തിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരനാണ് അദ്ദേഹം. എഐസിസി ഓഫീസിലെ ദൈനംദിന പ്രവര്‍ത്തനങ്ങളെ കുറിച്ചും സംഘടനാരഹസ്യങ്ങളെക്കുറിച്ചും കൃത്യമായ ധാരണ വടക്കനുണ്ട്.