കൊടുങ്ങല്ലൂര്‍ എടവിലങ്ങ് പൊടിയന്‍ ബസാറില്‍ ബിജെപി പ്രവര്‍ത്തകനായ അറക്കല്‍ വീട്ടില്‍ സതീഷിനെ ആക്രമിച്ച കേസില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍.

എടവിലങ്ങ് ചെമ്പനേഴത്ത് ലാലു, മണലിക്കാട്ടില്‍ പ്രശാന്ത്, കാറളം ചുള്ളിപറമ്പില്‍ മുരളിധരന്‍ എന്ന കണ്ണന്‍, എടവിലങ്ങ് പുല്ലാര്‍ക്കാട്ട് അമല്‍ കൃഷ്ണ, പുല്ലാര്‍ക്കാട്ട് അഖില്‍ കൃഷ്ണ എന്നിവരെയാണ് കൊടുങ്ങല്ലൂര്‍ സി.ഐ കെ.ജി. അനീഷിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ വിപിന്‍ കെ. വേണുഗോപാല്‍, അനീഷ്, സീനിയര്‍ പോലീസുകാരായ സി.ആര്‍ പ്രദീപ്, സഞ്ജയന്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ പത്താം തിയ്യതി വൈകീട്ട് ആറ് മണിയോടെ ആയിരുന്നുസംഭവം. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന സംഘര്‍ഷത്തെ തുടര്‍ന്നുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിറകില്ലെന്ന് പൊലീസ് പറഞ്ഞു. ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷം തുടര്‍ക്കഥ ആവുകയാണ്.