ടിഎന്‍ടി ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് കൃത്യമായ നടപടികള്‍ വേണമെന്നാവശ്യപ്പെട്ട് ഇടപാടുകാരും മുന്‍ ജീവനക്കാരും പ്രതിഷേധവുമായി രംഗത്തെത്തി.

തൃശ്ശൂര്‍ കമ്മീഷണറുടെ ഓഫീസിലേക്കായിരുന്നു പ്രതിഷേധക്കാരുടെ ധര്‍ണ്ണ. കേസുകളില്‍ കൃത്യമായി അന്വേഷണം ഉണ്ടാകുമെന്ന ഉറപ്പിനെത്തുടര്‍ന്നാണ് ഇടപാടുകാര്‍ മടങ്ങിയത്.

ഫെബ്രുവരി 13 നാണ് ടിഎന്‍ടി ചിട്ടി സ്ഥാപന ഉടമകളായ ടെല്‍സണ്‍ തോമസും നെല്‍സണ്‍ തോമസും സ്ഥാപനം പൂട്ടി മുങ്ങിയത്. 50000 ലധികം ഇടപാടുകാരില്‍ നിന്ന് 100 കോടിയിലധികം രൂപ ഇവര്‍ തട്ടിയെടുത്തിട്ടുണ്ടെന്നാമ് നിഗമനം.

തൃശ്ശൂര്‍ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നൂറോളം കേസുകളാണ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അന്വേഷണത്തില്‍ പുരോഗതിയില്ല എന്ന ആരോപണം ഉന്നയിച്ചാണ് ഇടപാടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്.

ടി എന്‍ ടി മുന്‍ ഇടപാടുകാരും ധര്‍ണ്ണയില്‍ പങ്കെടുത്തു.അന്വേഷണം പുരോഗമിക്കുകയാണെന്നും ഉടിതമായ നടപടി ഉടന്‍ ഉണ്ടാകുമെന്ന ജില്ലാ പൊലീസ് മേധാവിയുടെ ഉറപ്പിനെത്തുടര്‍ന്നാണ് ഇടപാടുകാര്‍ മടങ്ങിയത്.