നഴ്സുമാരുടെ സംഘടനയായ യു.എൻ.എയിൽ വൻ സാമ്പത്തിക ക്രമക്കേടെന്ന് പരാതി. 3 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്ന് യുഎൻഎ വൈസ് പ്രസിഡണ്ട് സിബി മുകേഷ് ഡിജിപിക്ക് പരാതി നൽകി.

പരാതി ക്രൈംബ്രാഞ്ച് എഡിജിപ്പിക്ക് കൈമാറി. നഴ്സുമാരിൽ നിന്നും ലെവി പിരിച്ചതടക്കമുള്ള തുകയിൽ നിന്നാണ് തട്ടിപ്പ് നടത്തിയതെന്നാണ് ആരോപണം.

യുണൈറ്റ് ന‍ഴ്സസ് അസോസിയേഷൻ എന്ന സംഘടനയുടെ പേരിൽ തൃശൂർ അക്സിസ് ബാങ്കിലെ അക്കൗണ്ടിൽ നിന്നും മൂന്ന് കോടിയിലധികം രൂപയുടെ സാമ്പത്തിക തിരിമറി നടന്നതായാണ് പരാതി.

സംഘടനയിലെ ഭാരവാഹികളുടെ പിന്തുണയോടെയാണ് തട്ടിപ്പെന്ന് ചൂണ്ടിക്കാട്ടി യുഎൻഎ സംസ്ഥാന വൈസ് പ്രസിഡന്‍റ് സിബി മുകേഷ് ഡിജിപിക്ക് പരാതി നൽകി.

പരാതിയിൽ വിശദമായ അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ച് എഡിജിപ്പിക്ക് കൈമാറിയിട്ടുണ്ട്. നഴ്സുമാരിൽ നിന്നും ലെവി പിരിച്ചതടക്കമുള്ള തുകയിൽ നിന്നാണ് തട്ടിപ്പ് നടത്തിയതെന്നാണ് ആരോപണം.

സംഘടനയുടെ ദേശീയ പ്രസിഡന്‍റ് ജാസ്മിന്‍ ഷായുടെ ഡ്രൈവര്‍ സംഘടനയുടെ അക്കൗണ്ടില്‍ നിന്ന് പണമെടുത്തിട്ടുണ്ടെന്ന് പരാതി വിശദമാക്കുന്നു.

സംഘടനാ തീരുമാന പ്രകാരമല്ലാതെ പലര്‍ക്കും പണം നല്‍കിയിട്ടുണ്ടെന്നും പരാതിയില്‍ ആരോപിക്കുന്നു. എന്നാൽ സംഘടനാ ചുമതലയിൽ നിന്നും പുറത്താക്കിയതിലുള്ള പ്രതിഷേധമാണ് പരാതിക്ക് പിന്നിലെന്ന് ജാസ്മിന്‍ ഷാ പ്രതികരിച്ചു.

ന‍ഴ്സുമാരുടെ ജീവൽപ്രശ്നങ്ങൾ ഉന്നയിക്കാനായി രൂപീകരിച്ച സംഘടനയ്ക്കെതിരായാണ് ഇത്തരം ആരോപണം ഉയരുന്നത് എന്നത് ഏറെ പ്രസക്തമാകുകയാണ്.

11,000 ന‍ഴ്സുമാർക്ക് അംഗത്വമുള്ള സംഘടനയാണ് യുഎൻഎ. എന്നാൽ ക‍ഴിഞ്ഞ കുറെ വർഷങ്ങളായി സംഘടനയുടെ നിയമാവലിയെയും കമ്മിറ്റിയെയും നൊക്കുക്കുത്തിയാക്കി കോടികൾ ചില വ്യക്തികൾ സ്വകാര്യ താൽപര്യത്തിന് വേണ്ടി ഉപയോഗിക്കുന്നെന്നും ആക്ഷേപമുണ്ട്.