കോഴിക്കോട്ടെ എൽ ഡി എഫ് സ്ഥാനാർത്ഥി എ പ്രദീപ് കുമാറിന്റെ തിരഞ്ഞെടുപ്പ് വെബ് സൈറ്റ് പ്രകാശനം ചെയ്തു.

കോഴിക്കോട്ട്സി നടന്ന ചടങ്ങിൽ സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് പ്രകാശന കർമ്മം നിർവഹിച്ചത്.

എ പ്രദീപ് കുമാർ ജനപ്രതിനിധിയെന്ന നിലയിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളും തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുമെല്ലാം ഉൾക്കൊള്ളിച്ചാണ് വെബ് സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്.

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വെബ് സൈറ്റ് പ്രകാശനം ചെയ്തു. പരാജയ ഭീതി പൂണ്ട യുഡിഎഫ് ജയ്ഷെ മുഹമ്മദുമായി പോലും ചർച്ച നടത്തുമെന്ന് കോടിയേരി പറഞ്ഞു.

സർക്കാർ അതിഥിമന്ദിരത്തിൽ വെച്ച് നടന്ന ലീഗ് എസ്ഡിപിഐ ചർച്ച തിരഞ്ഞെടുപ്പ് ചട്ടലംഘനമാണ്. ചർച്ചയിൽ പങ്കെടുത്ത ലീഗ് സ്ഥാനാർത്ഥികൾക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും കോടിയേരി പറഞ്ഞു.

എളമരം കരീം എംപി, പി മോഹനൻ മാസ്റ്റർ, പി എ മുഹമ്മദ് റിയാസ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു